HOME
DETAILS

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണു; കണ്ണൂരിൽ 18 വയസ്സുകാരന് ദാരുണാന്ത്യം

  
January 12, 2026 | 3:14 PM

18-year-old dies after falling from moving train in Kannur

കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് 18 വയസ്സുകാരന് ദാരുണാന്ത്യം. കാസർകോഡ് ജില്ലയിലെ ബദിയടുക്ക നരംപാടി സ്വദേശിയായ ഇബ്രാഹിം അൽത്താഫ് ആണ് മരിച്ചത്. 18 വയസായിരുന്നു. കണ്ണൂർ-തലശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നുമായിരുന്നു ഇബ്രാഹിം അൽത്താഫ് തെറിച്ചുവീണത്. ഇന്ന് പുലർച്ചെ 6.45ഓടെയായിരുന്നു അപകടം നടന്നത്.

കഴിഞ്ഞ ദിവസം നാല് സുഹൃത്തുക്കൾക്കൊപ്പമാണ്‌ അൽത്താഫ് കോഴിക്കോട്ടേക്ക് വിനോദയാത്ര പോയിരുന്നത്. കോഴിക്കോട് നിന്നും സുഹൃത്തുക്കൾക്കൊപ്പം മലബാർ   എക്സ്പ്രസിൽ കാസർകോഡിലേക്ക് തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. 

തുടർന്ന് റെയിൽവേ പൊലിസും നാട്ടുകാരും ചേർന്ന് അൽത്താഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കണ്ണൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  സംഭവത്തിൽ കണ്ണൂർ ടൗൺ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  11 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  11 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  12 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  12 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  12 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  12 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  12 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  12 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  12 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  12 days ago