വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു
വർക്കല: സ്കൂളിലെ ശുചിമുറിക്കുള്ളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരു വിദ്യാർഥിക്ക് ഗുരുതര പരുക്ക്. മർദ നമേറ്റ വിദ്യാർഥിയുടെ താടിയെല്ല് തകർന്നു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദ്യാർഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കലയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിൽ ഇന്നലെയാണ് സംഭവം നടന്നത്.
ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കിടയിലുണ്ടായ ചെറിയ തർക്കമാണ് വലിയ സംഘട്ടനത്തിലേക്ക് നയിക്കാൻ കാരണം. ശുചിമുറിക്കുള്ളിൽ വെച്ച് തർക്കം മൂർച്ഛിക്കുകയും പരസ്പരം മർദിക്കുകയുമായിരുന്നു. മർദനത്തിനിടെയാണ് വിദ്യാർഥിയുടെ താടിയെല്ലിന് സാരമായ പരുക്കേറ്റത്.
സംഭവത്തിൽ സ്കൂൾ അധികൃതരോ വിദ്യാർഥിയുടെ രക്ഷിതാക്കളോ ഇതുവരെ പൊലിസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എന്നാൽ, ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയിരൂർ പൊലിസ് സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പരാതി ലഭിക്കുന്ന മുറയ്ക്ക് സംഭവത്തിൽ തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Varkala: A physical altercation between ninth-grade students at a prominent private school resulted in one student sustaining a severe jaw fracture. The fight, which broke out inside the school restroom, reportedly started over a trivial dispute regarding kicking shoes. The injured student has been admitted to a private hospital in Thiruvananthapuram for treatment. While neither the school authorities nor the parents have filed a formal complaint yet, the Ayiroor police have initiated an inquiry after being alerted by the hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."