ദേശമംഗലം റെയ്ഞ്ച് ഇസ്‌ലാമിക കലാമേള: വെസ്റ്റ് പല്ലൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ ജേതാക്കള്‍
ദേശമംഗലം: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ദേശമംഗലം റെയ്ഞ്ച് തല കലാസാഹിത്യ മത്സരം പ്രതിഭകളുടെ സംഗമമായി. ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജിലെ അഞ്ച് വേദികളില്‍ 69 ഇനങ്ങളിലായി വിദ്യാര്‍ഥികളുടെയും മുഅല്ലിമീങ്ങളുടെയും ഇസ്‌ലാമിക കലാമേളയിലെ മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ചുനിന്നു. 21 മദ്‌റസകളില്‍ നിന്ന് 450ല്‍പരം പ്രതിഭകള്‍ പങ്കെടുത്തു. വെസ്റ്റ് പല്ലൂര്‍ മഹല്ല് പ്രസിഡന്റ് പി.എം അബ്ദുല്‍ റഷീദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. മലബാര്‍ കോളജ് ചെയര്‍മാന്‍ കെ.എസ്.ഹംസ ഉദ്ഘാടനം ചെയ്തു.
എസ്.കെ.ജെ.എം ദേശമംഗലം റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷനായ ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഉമര്‍ യമാനി,മദ്‌റസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ റെയ്ഞ്ച് പ്രസിഡന്റ് അബൂബക്കര്‍ ബാഖവി, വെസ്റ്റ് പല്ലൂര്‍ മഹല്ല് സെക്രട്ടറി സി.എം കാസിം എസ്.കെ.എസ്.എസ്.എഫ്. സര്‍ഗലയം ജില്ലാ കണ്‍വീനര്‍ കെ.ഇ ഇസ്മായില്‍,എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് പ്രസിഡന്റ് കെ.എം ഹുസൈന്‍, ജനറല്‍ സെക്രട്ടറി കെ.എം ഷുഹൈബ്,റെയ്ഞ്ച് ട്രഷറര്‍ ടി.എം ഹംസമാസ്റ്റര്‍ തലശ്ശേരി, പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മുസ്‌ലിയാര്‍ പള്ളം,മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ്കുട്ടി പളളം, എസ്.കെ.ജെ.എം ഭാരവാഹികളായ ഷൗക്കത്തലി ദാരിമി, സുബൈര്‍ മിസ്ബാഹി, ശെമീര്‍ മുസ്‌ലിയാര്‍ പുതുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നുനടന്ന വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരത്തില്‍ 106 പോയിന്റുമായി വെസ്റ്റ് പല്ലൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. കൊറ്റുപുറം നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ്സ 69 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും, തിരുമിറ്റക്കോട് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ്സ 52 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ചേലക്കര എം.എല്‍.എ. യു.ആര്‍ പ്രദീപ് ട്രോഫികള്‍ വിതരണം ചെയ്തു.
സമാപനസമ്മേളനത്തില്‍ സമസ്ത മുഫത്തിശ് അബ്ദുള്‍ റസാഖ് ഫൈസി നാലകത്ത് അധ്യക്ഷനായി. 2017-18 വര്‍ഷത്തെ മദ്‌റസ്സ പൊതുപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ടോപ് പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍ ടി.എസ് മമ്മി സാഹിബ് സമ്മാനിച്ചു.
ആറ്റൂര്‍ ദാറുല്‍ ഫലാഹ് ഇഫ്‌ലുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഇഫ്‌ലുല്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സമസ്തയുടെ പ്രവര്‍ത്തകനും പളളം പളളിക്കല്‍ ആന്തൂര്‍ നിലത്ത് അബ്ദുള്‍ ഖാദറിന്റെ മകനുമായ മുഹമ്മദ് ഷിബിലിനെ ചടങ്ങില്‍ ആദരിച്ചു. റെയ്ഞ്ച് എസ്.കെ.ജെ.എം പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ്്് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷഹീര്‍ ദേശമംഗലം,സമസ്ത മുഫത്തിശ് ബാദുഷ അന്‍വരി, വെസ്റ്റ് മഹല്ല് പ്രസിഡന്റ് പി.എം റഷീദ് മാസ്റ്റര്‍,എസ്.വൈ.എസ് മേഖല കമ്മിറ്റി അംഗം കെ.എ.റസാഖ് തലശ്ശേരി, മൊയ്തീന്‍ ഫൈസി കൊറ്റുപുറം, അബുത്വാഹിര്‍ മദനി ഈസ്റ്റ് പല്ലൂര്‍, അലി സാഅദി ആറങ്ങോട്ടുകര, നൗഷാദ് ഫൈസി തിരുമിറ്റക്കോട്, ഫൈസല്‍ ഫൈസി ഇറുമ്പകശ്ശേരി,റെയ്ഞ്ച് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍മുസ്‌ലിയാര്‍, സംഘാടകസമിതി കണ്‍വീനര്‍ ഉമ്മര്‍ യമാനി എന്നിവര്‍ സംസാരിച്ചു.
കിഡ്ഡിസ് വിഭാഗത്തില്‍ നാല് മദ്‌റസകള്‍ ഒരേ പോയിന്റ് നേടി. മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ വെസ്റ്റ് പല്ലൂര്‍, നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ ഷൊര്‍ണ്ണൂര്‍, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ തിരുമിറ്റക്കോട്, നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ കറ്റുവട്ടൂര്‍ എന്നിവര്‍ സംയുക്തജേതാക്കളായി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇറുമ്പകശ്ശേരി നൂറുല്‍ ഹിദായ മദ്‌റസ ഒന്നാംസ്ഥാനം, തിരുമിറ്റക്കോട് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ 2-ാംസ്ഥാനവും, വെസ്റ്റ് പല്ലൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയും, തലശ്ശേരി കൂവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയും മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ തിരുമിറ്റക്കോട് ഹിദായത്തുല്‍ ഇസാലാം മദ്‌റസ്സ ഒന്നാം സ്ഥാനത്തും, വെസ്റ്റ് പല്ലൂര്‍ ഹിദായത്തുല്‍ മദ്‌റസ രണ്ടാം സ്ഥാനത്തും, പളളിക്കല്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ്സ മൂന്നാം സ്ഥാനവും, സീനിയര്‍ വിഭാഗത്തില്‍ വെസ്റ്റ് പല്ലൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ്സ ഒന്നാം സ്ഥാനത്തും കൊറ്റുപുറം നുസ്രത്തുല്‍
ഇസ്‌ലാം മദ്‌റസ്സ രണ്ടാം സ്ഥാനത്തും, പള്ളിക്കല്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ്സ മൂന്നാം സ്ഥാനത്തും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ്സ പല്ലൂര്‍ ഒന്നാംസ്ഥാനവും, നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ രണ്ടാം സ്ഥാനവും, നൂറുല്‍ ഇസ്‌ലാം മദ്‌റസ എഴുമങ്ങാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അന്‍വര്‍ റഹ്മാനി കൂട്ടുപാത, റഷീദ് അന്‍വരി ഇറുമ്പകശ്ശേരി, ഷമീര്‍ മൗലവി പുതുശ്ശേരി, ശരീഫ് ബാഖവി വറവട്ടൂര്‍ തുടങ്ങിയവര്‍ വിവിധ വേദികളിലെ മത്സരങ്ങള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."