സി.പി.എം-സി.പി.ഐ പോര്; പട്ടയ പട്ടികയില്‍ നിന്ന് 42 പേര്‍ പുറത്ത്
കുന്നംകുളം: നഗരസഭ പ്രദേശത്ത് പട്ടയം നല്‍കാന്‍ താലൂക്ക് അധികൃതര്‍ തയാറാക്കിയ പട്ടികയില്‍ നിന്ന് 42 പേര്‍ പുറത്താകാന്‍ കാരണമായത് സി.പി.എം - സി.പി.ഐ തമ്മിലുള്ള തമ്മില്‍ തല്ലെന്ന് ആരോപണം.പട്ടയം വിതരണം ചെയ്യുന്നതും, അന്തിമ പട്ടിക കൈമാറുന്നതും എല്‍.ഡി.എഫ് വിളിച്ചുചേര്‍ത്ത് തീരുമാനിക്കണമെന്ന സി.പി.ഐ യുടെ ആവശ്യം സി.പി.എം അംഗീകരിക്കാതിരുന്നതാണ് പരാതയുള്‍പടേയുള്ള നടപടികളിലേക്ക് നീങ്ങിയതെന്നാണ് ആരോപിക്കപെടുന്നത്. അടുപൂട്ടിയില്‍ 80 പേര്‍ക്കും നഗരസഭ ചേരി നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി കോട്ടകുന്നിലേക്ക്് മാറ്റപെട്ട 17 കുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിനാണ് പട്ടിക നല്‍കിയിരുന്നത്. നഗരസഭ നല്‍കിയ ലിസ്റ്റ് യാതൊരു പരിശോധനകളും കൂടാതെ തഹസീല്‍ദാര്‍ ആര്‍.ഡി.ഒക്ക്്് നല്‍കിയതായും ആരോപിക്കുന്നു.
ഇവിടുത്തെ താമസക്കാര്‍ക്ക് പലര്‍ക്കും മറ്റിടങ്ങളില്‍ ഭൂമിയുള്ളതായി സി.പി.ഐ യുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ആര്‍.ഡി.ഒക്കും, വകുപ്പു മന്ത്രിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന്് ഡിസംബര്‍ 3 ന് ആദ്യ പതിവു കമ്മിറ്റിക്ക് മുന്‍പ് തന്നെ 20 പേരെ ഒഴിവാക്കിയിരുന്നു.
പതിവ് കമ്മിറ്റി കൂടുകയും ലിസ്റ്റ്് സംമ്പന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും മുന്‍പായി പട്ടയ വിതരണം തിയതി കാട്ടി സി.പി.എം ചില മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കിയതോടെ സി.പി. ഐ വീണ്ടും പരാതിയുമായി ആര്‍.ഡി.ഒ യെകണ്ടത്. പതിവ് കമ്മിറ്റിയില്‍ അംഗീകാരത്തിന് വന്ന അപേക്ഷകളില്‍ നിരവധി അനര്‍ഹരുണ്ടെന്നായിരുന്നു സി.പി.ഐ യുടെ പരാതി. ഇതെ തുടര്‍ന്ന്് ലിസ്റ്റ് പുനഃപരിശോധിക്കാന്‍ ആര്‍.ഡി.ഒ തഹസീല്‍ദാറോട് നിര്‍ദേശിച്ചു. ഈ പരിശോധനയിലാണ് അടുപൂട്ടിയിലെ 60 അപേക്ഷകരില്‍ 19 പേരും, കോട്ടകുന്നിലെ മൂന്നു അപേക്ഷകരും അനര്‍ഹരാണെന്ന് കണ്ടെത്തിയത്. കോട്ടകുന്നിലെ മൂന്ന് അപേക്ഷകരുടെ കാര്യത്തില്‍ പുനഃപരിശോധനക്കായി മാറ്റിവെക്കപെടുകയായിരുന്നു.കുന്നംകുളം നഗരസഭാതിര്‍ത്തിയിലെ 97 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള രേഖകളാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ തയാറാക്കി നല്‍കിയിരുന്നതെന്നും യാഥാര്‍ഥത്തില്‍ അപേക്ഷകരെല്ലാം പട്ടയത്തിന് അര്‍ഹരായിരുന്നുവെന്നും വിമതകോണ്‍ഗ്രസ്സ് നേതാവും പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷനുമായ ഷാജി ആലിക്കല്‍ പറഞ്ഞു. സി.പി.എം, സി.പി.ഐ പോരില്‍ അര്‍ഹരായ പാവപെട്ടവര്‍ക്ക്് ലഭിക്കേണ്ടിയിരുന്ന ഭൂമി നഷ്ടപെടുത്തിയത് അംഗീകരിക്കാനാകാത്തതാണെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവില്‍ പതിവ് കമ്മിറ്റി അംഗീകരിച്ച 55 പേരുടെ ലിസ്റ്റില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി എ.ഐ.വൈ.എഫ് റവന്യൂ മന്ത്രിക്കും, കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് വീണ്ടുംപരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."