HOME
DETAILS

മരണത്തിലേക്ക് സംഘികള്‍ കൊത്തി നുറുക്കുമ്പോഴും ആമിറിന്റെ കൈകളില്‍ ത്രിവര്‍ണ പതാകയുണ്ടായിരുന്നു

  
backup
January 03 2020 | 06:01 AM

national-boy-with-tricolour-found-dead-in-bihar12

'ദേശീയ പതാകയെ പോലും അവര്‍ മാനിച്ചില്ല. ദേശീയ പതാകയുമായാണ് എന്റെ മകന്‍ ജീവിതത്തിലേക്ക് ഓടിയത്'- ഇത് പറയുമ്പോള്‍ തന്റെ കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ ആരും കാണാതിരിക്കാന്‍ തലകുമ്പിട്ടിരിക്കുകയായിരുന്നു സുഹൈല്‍ അഹമദ്. അദ്ദേഹത്തിന്റെ 18കാരനായ മകന്‍ ആമിര്‍ ഹാന്‍ജിലയെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

[caption id="attachment_804210" align="aligncenter" width="630"]
ആമിറിന്റെ പിതാവ്[/caption]

പറ്റ്‌നയുടെ പ്രാന്തപ്രദേശമായ പുല്‍വാരിശരീഫില്‍ ഡിസംബര്‍ 21ന് നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആമിര്‍. പ്രതിഷേധം തുടങ്ങി അല്പസമയം ആയപ്പോഴേക്കും നിയമത്തെ അനുകൂലിക്കുന്നവര്‍ വന്ന് പ്രശ്‌നമുണ്ടാക്കി. പരസ്പരം കല്ലേറ് തുടങ്ങി. കയ്യില്‍ ത്രിവര്‍ണ പതാകയുമായി ആമിറും ഓടി. തിക്കിനിടെ സങ്കത് മൊഹല്ലയുടെ ഭാഗത്തേക്ക് അവന്‍ ഓടിയത് കണ്ടവരുണ്ട. അപ്പോഴാണ് അവനെ അവസാനമായി കണ്ടതും. സംഘപരിവാര്‍ ശക്തികളുടെ കേന്ദ്രമാണ് സങ്കത് മൊഹല്ല.

[caption id="attachment_804211" align="aligncenter" width="630"]
റാലിയില്‍ആമിര്‍(ചുവന്ന ഷര്‍ട്ടിട്ട് പതാകയേന്തിയത്)[/caption]

പത്തു ദിവസത്തിന് ശേഷം സമീപത്തുള്ള ആഴം കുറഞ്ഞ കുളത്തില്‍ നിന്നാണ് ആമിറിന്റെ മൃതദേഹം കണ്ടെടുത്തത്. അവന്റെ തല തല്ലിത്തകര്‍ത്തിരുന്നു. ശരീരം മുഴുവന്‍ കത്തികൊണ്ട് ഏറ്റ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

'കയ്യില്‍ ദേശീയപതാകയുമായി ഓടിയ ഒരു കുട്ടിയെ കൊന്നുകളഞ്ഞവര്‍ എങ്ങിനെയുള്ളവരായിരിക്കും'- ആമിറിന്റെ ഉപ്പ ചോദിക്കുന്നു. അന്നത്തെ പ്രതിഷേധത്തിന്റെ വീഡിയോയും ചിത്രങ്ങളും നിങ്ങള്‍ക്ക് കാണാം. എത്ര അഭിമാനത്തോടെയാണ് അവന്‍ ആ ത്രിവര്‍ണ പതാക കയ്യിലേന്തിയിരിക്കുന്നത്. ആ പ്രദേശത്ത് താമസിക്കുന്ന ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് അവനെ കൊന്നു കളഞ്ഞതെന്ന് എല്ലാവര്‍ക്കുമറിയാം'- അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ പ്രതിഷേത്തില്‍ പങ്കെടുത്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സുഹൈലിന്റെ ഏഴ് മക്കളില്‍ നാലാമനായിരുന്നു ആമിര്‍. പത്താം ക്ലാസ് കഴിഞ്ഞ ശേഷം ബാഗ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അന്നും അവന്‍ ജോലിക്ക് പോയതായിരുന്നു. എന്നാല്‍ പ്രതിഷേധത്തിനായി അന്ന് കമ്പനിക്ക് അവധിയായിരുന്നു. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങി എല്ലാവരും ചേര്‍ന്നായിരുന്നു പ്രതിഷേധം. അതുകൊണ്ട് അവനും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

'ഞാന്‍ അവനെ വിളിച്ചിരുന്നു. അവന്‍ പ്രതിഷേധ സ്ഥലത്താണെന്നു പറഞ്ഞു. രണ്ടുമണിക്ക് പിന്നേയും വിളിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അവന്‍ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയിട്ടുണ്ടാവുമെന്നാണ് കരുതിയത്'- അമിറിന്‍എറ സഹോദരന്‍ പറയുന്നു. രാത്രിയായിട്ടും കാണാതായപ്പോള്‍ പൊലിസ് സ്റ്റേഷനിലെത്തി. പട്‌ന എയിസിലും മെഡിക്കല്‍ കോളജിലും പോയി നോക്കാനാണ് പൊലിസ് പറഞ്ഞത്. അവിടെയൊന്നും അവനില്ലായിരുന്നു. തിരിച്ചു സ്റ്റേഷനില്‍ ചെന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയ്യാറായില്ല. അടുത്ത ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആമിറിനെ അേേന്വഷിക്കാമെന്ന് പൊലിസ് ഉറപ്പു നല്‍കി- സഹോദരന്‍ വിതുമ്പി.

ഒമ്പതു ദിവസമാണ് അവനെ അന്വേഷിച്ചലഞ്ഞത്. അവന്റെ ഫോട്ടോയുമായി തെരുവായ തെരുവെല്ലാം നിരങ്ങി.

[caption id="attachment_804212" align="aligncenter" width="630"] ആമിറിന്റെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം[/caption]

 

'അവന്‍ സങ്കത് മൊഹല്ലയിലേക്ക് ഓടിപ്പോവുന്നത് കണ്ടവര്‍ അവന്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന് പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഇക്കാര്യം പൊലിസിനോടും സൂചിപ്പിച്ചു. എന്നാല്‍ അവര്‍ ചെവികൊണ്ടില്ല. ആ ദിവസങ്ങള്‍ വല്ലാത്ത സങ്കടത്തിന്റേതായിരുന്നു. തീറ്റയും കുടിയുമില്ലാതെ ഉറക്കമില്ലാതെ ഞങ്ങള്‍ ആമിറിനെ കുറിച്ച് മാത്രം ചിന്തിച്ചു'-സഹോദരന്‍ സാഹില്‍ ഓര്‍ത്തു. ആമിറിന് മാനസിക പ്രശ്‌നമാണെന്നും അവന്‍ ഓടിപ്പോയതാണെന്നുമാണ് പൊലിസ് പറഞ്ഞിരുന്നത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലയാ ഒരാളാണ് ആമിറിനെ കൊലപ്പെടുത്തിയ വിവരം പറഞ്ഞത്. കൊന്ന ശേഷം മൃതദേഹം വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞു. ഡിസംബര്‍ 31നാണ് അവനെ കണ്ടെടുത്തത്. തിരിച്ചറിയാവാത്ത വിധം അഴുകിപ്പോയിരുന്നു അവന്‍. അവന്റെ വസ്ത്രം..ഏറെ ഇഷ്ടത്തോടെ അവനണിഞ്ഞഇരുന്നു ചുവന്ന ചൂടുകുപ്പായം. പിന്നെ അവന്റെ പ്രിയപ്പെട്ട വാച്ച്- ഉപ്പ ഈറനായി.

അവന്റെ ശരീരവുമേന്തി പ്രതിഷേധം നടത്താന്‍ പലരും ആവശ്യപ്പെട്ടു. ചെയ്തില്ല. ഈ നാടിനെ ഭിന്നിപ്പിക്കണമെന്നോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമെന്നോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല- അദ്ദേഹം നിശബ്ദനായി. ഇന്ത്യയുടെ നെഞ്ചിലേക്ക് കൊളുത്തിവലിക്കുന്ന നിശബ്ദത.

കടപ്പാട് ദ ടെലഗ്രാഫ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago