കൊണ്ടോട്ടി നഗരസഭയില്‍ 15 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
കുടിവെള്ള പദ്ധതികള്‍ക്കും പൈപ്പ് ലൈന്‍ എത്തിക്കാനും തുക വകയിരുത്തി
കൊണ്ടോട്ടി:നഗരസഭയിലെ 2019- 2020 വാര്‍ഷിക പദ്ധതി അംഗീകാരം ലഭിച്ചു. ഉല്പാദന മേഖല, സേവന മേഖല ,പാശ്ചാത്തല മേഖലയിലായി 15,91,81655 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. കൃഷിക്കും ജൈവവളം, മൃഗസംരക്ഷണം എന്നിവക്ക് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. തുണി സഞ്ചി നിര്‍മാണം, എല്‍.ഇ.ഡി ലാമ്പ് നിര്‍മാണയൂണിറ്റ്, വനിതാ വികസനം, ഷീപാഡ്, ഷീടാക്സി, വനിതാ ഹോസ്റ്റല്‍, വനിതകള്‍ക്ക് പശുവളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശുചിത്വ മേഖലയില്‍ മാലിന്യ സംസ്കരണം, പൊതു കക്കൂസ് നിര്‍മാണം, ശുചിത്വ ബക്കറ്റ് വിതരണം എന്നിവക്കായി പ്രത്യേക പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്പോര്‍ട്സ് കിറ്റ്, ഗെയിംസ് ഫെസ്റ്റിവല്‍, കേരളോത്സവം,തുല്യതാ പരീക്ഷ എന്നിവക്കും ആശ്രയ ഭവന പദ്ധതികള്‍ക്കും ഫണ്ട് മാറ്റിവച്ചിട്ടുണ്ട്.
വിവിധ വാര്‍ഡുകളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കും ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ എത്തിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.അങ്കണവാടി കെട്ടിട നിര്‍മാണം, റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."