റാഫേല്‍ രഹസ്യം മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍; ഓഡിയോ ടേപ്പുമായി കോണ്‍ഗ്രസ്, നിരസിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന ഓഡിയോ ടേപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, ഓഡിയോ കേള്‍പ്പിക്കാന്‍ സ്പീക്കര്‍ രാഹുല്‍ ഗാന്ധിയെ സമതിച്ചില്ല. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെയുടെ ശബ്ദസന്ദേശമാണ് രാഹുല്‍ സഭയില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍, ജയ്റ്റ്‌ലി ഇതിനെ എതിര്‍ത്തു. ശബ്ദസന്ദേശം കേള്‍പ്പിക്കാന്‍ വിസമതിച്ചതില്‍ ഉത്തരിവാദിത്തം എഴുതി നല്‍കണമെന്ന് സ്പീക്കറോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 126ല്‍ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് ആരുടെ നിര്‍ദേശപ്രകാരമാണ്? എന്തിന് പ്രധാനമന്ത്രി വില കൂട്ടി റാഫേല്‍ വാങ്ങി? ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് മനോഹര്‍ പരീക്കറിന്റെ കയ്യില്‍ നിരവധി ഫയലുകളുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ പോക്കറ്റില്‍ പണം ഇട്ടുകൊടുക്കുകയിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യം സംശയിക്കുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്. എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിക്ക് എന്തിന് കരാര്‍ നല്‍കി എന്നും മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അതേസമയം, മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയില്‍ കൂടുതല്‍ രേഖകളുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശം സഭയില്‍ ഏറെ നേരം ബഹളത്തിന് വഴിവെച്ചു. അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പേപ്പറുകള്‍ കീറി സഭയില്‍ വിതറി. ഇതിനെ തുടര്‍ന്ന് ഇവരെ സ്പീക്കര്‍ ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
റഫാലില്‍ സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് മുത്വലാഖ് ബില്‍ ഇന്ന് ചര്‍ച്ചയ്‌ക്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."