നടിയെ അക്രമിച്ച കേസ്: വിചാരണ 29 മുതല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈമാസം 29ന് തുടങ്ങാന്‍ ധാരണ. കോടതി എല്ലാ കക്ഷികളുടെയും അഭിപ്രായം തേടി. തീരുമാനം നാളെയുണ്ടാകും. ദിലീപ് വിചാരണ കോടതിയില്‍ ഇന്ന് ഹാജരായി. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി മുഴുവന്‍ പ്രതികളെയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. രഹസ്യവിചാരണയാണ് നടക്കുക. ആറു മാസത്തിനുള്ളില്‍ വിചാരണ തീര്‍ക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
ദീലീപ് നല്കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൊലിസ് കണ്ടെത്തിയിട്ടുള്ളത്. 2012 ല്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ആദ്യ ഗൂഢാലോചന നടന്നത്. പിന്നീട് തൃശൂരിലെ സിനിമാസെറ്റില്‍ വെച്ചും രണ്ടാമത്തെ ഗൂഡാലോചന നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതും ദിലീപിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉള്‍പ്പടെ പത്ത് പ്രതികളാണ് കേസില്‍ ഉള്ളത്. അതേസമയം പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപെട്ട് നല്കിയ ഹരജി തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."