HOME
DETAILS
MAL
സ്ഫോടകവസ്തുക്കളുടെ അളവ് കുറച്ചു
backup
January 07 2020 | 02:01 AM
കൊച്ചി: മരടിലെ ആല്‍ഫാ സെറീന് ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി. ജനസാന്ദ്രത കൂടിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആല്‍ഫാ സെറീന് ഫ്ളാറ്റ് സ്ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക കണക്കിലെടുത്ത് ഇവിടെ നിറയ്ക്കുന്ന സ്ഫോടക വസ്തുക്കളുടെ അളവില്‍ കുറവുവരുത്തിയതായി എക്സ്പ്ലോസീവ് ഡെപ്യൂട്ടി കണ്ട്രോളര് ആര്. വേണുഗോപാല്‍ പറഞ്ഞു. 250 കിലോ വീതം നിറയ്ക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് 200 കിലോ ആക്കി ചുരുക്കിയതായും അദ്ദേഹം പറഞ്ഞു.
ആദ്യദിനം ആല്‍ഫാ സെറീനും ഹോളിഫെയ്ത്ത് എച്ച്.ടു.ഒയുമാണ് പൊളിക്കുന്നത്. ഹോളിഫെയ്ത്തില്‍ സ്ഫോടകവസ്തു നിറയ്ക്കുന്ന ജോലികള്‍ ഞായറാഴ്ച പൂര്‍ത്തിയായിരുന്നു. ജെയ്ന്‍ കോറല്‍ കോവ് ഫ്ളാറ്റിലെ രണ്ടുനിലകളില്‍ അഞ്ചിന് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നു. ബാക്കിയുള്ളവ ഇന്നലെയോടെ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ ജോലികള്‍ ഇന്ന് പൂര്‍ത്തീകരിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. അമോണിയം നൈട്രേറ്റ് മുഖ്യഘടകമായ എമല്‍ഷന്‍ സ്ഫോടക വസ്തുക്കളാണ് ഫ്ളാറ്റുകളിലെ തൂണുകളിലെ ദ്വാരങ്ങളില്‍ നിറച്ചുതുടങ്ങിയിട്ടുള്ളത്. ആല്‍ഫയില്‍ 3500 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തു നിറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജെയ്ന്‍ ഫ്ളാറ്റില്‍ 2860 ദ്വാരങ്ങളിലും ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റില്‍ 950 ദ്വാരങ്ങളിലും സ്ഫോടകവസ്തു നിറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."