HOME
DETAILS

കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടിസ്

  
backup
January 07 2020 | 03:01 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b

 

ന്യൂഡല്‍ഹി: അസംപൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായ കുട്ടികളെ തടങ്കല്‍പ്പാളയത്തിലടയ്ക്കുന്നതിനെതിരായ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു.
നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
അസം പൗരത്വപ്പട്ടികയില്‍ നിന്ന് നിരവധി കുട്ടികള്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ അവരുടെ മാതാപിതാക്കള്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇവരെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടങ്കല്‍പ്പാളയങ്ങളിലേക്ക് അയക്കുന്നതിനെതിരേയായിരുന്നു ഹരജി.
അതേ സമയം പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായ മാതാപിതാക്കള്‍ പൗരന്‍മാരായുള്ള കുട്ടികളെ തല്‍ക്കാലം ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് അയക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ ഉറപ്പു നല്‍കി. ഈ ഉറപ്പ് കേന്ദ്രത്തിന് നോട്ടീസ് അയച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രിംകോടതി രേഖപ്പെടുത്തി.

വര്‍ഗീയ പോസ്റ്റ്: പൗരത്വ കോ ഓര്‍ഡിനേറ്റര്‍
വിശദീകരണം നല്‍കണം


ന്യൂഡല്‍ഹി: പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ ഹിതേഷ് ശര്‍മ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പരാമര്‍ശങ്ങളുള്ള പോസ്റ്റുകളിട്ടതിന് വിശദീകരണം നല്‍കണമെന്ന് കോടതി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഇതു സംബന്ധിച്ച ഹരജിയുമായി കോടതിയെ സമീപിച്ചത്. പ്രദീഖ് ഹജേലക്ക് പകരം വന്നയാളാണ് ശര്‍മ്മ.
പൗരത്വപ്പട്ടിക പൂര്‍ത്തിയായതിനാല്‍ പുതിയ പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ക്ക് കാര്യമായ റോളൊന്നുമില്ലെന്ന് അസം സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത പറഞ്ഞു.
എന്നാല്‍ എന്തായാലും വിശദീകരണം നല്‍കിയെ മതിയാവൂ എന്നായിരുന്നു കോടതിയുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago