HOME
DETAILS
MAL
രണ്ടുപേര്‍ക്ക് കാഴ്ചനല്കി യുവഡോക്ടര്‍ വിടവാങ്ങി
backup
June 09 2016 | 21:06 PM
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച ഡോ.സുമലക്ഷ്മിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയായ സുമലക്ഷ്മി ആറ്റിങ്ങല്‍ ഐ.ടി.ഐക്കു സമീപം ഇന്നലെ രാവിലെയുണ്ടായ അപകടത്തിലാണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് അജിത് ടി. വിജയനും (31), മകന് ആദിനാഥ് (7 മാസം) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ടൂറിസ്റ്റ് ബസ് ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ഇവരുടെ കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.
സഹോദരങ്ങളായ സുദര്ശനന് നമ്പൂതിരിയും സുബ്രഹ്മണ്യന് നമ്പൂതിരിയുമാണ് കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയത്. പള്ളിക്കല്‍ പകല്‍ക്കുറിയില്‍ നാരായണന് നമ്പൂതിരിയുടേയും ചന്ദ്രിക ദേവിയുടേയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."