വൈകല്യത്തെ അതിജീവിച്ച് റിസ്‌വാന്‍ ബഹ്‌റൈനിലേക്ക്
നാദാപുരം: വൈകല്യത്തെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ റിസ്‌വാനും കൂട്ടുകാരും വിദേശത്തേക്ക്. ജന്മനാ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച റിസ്‌വാന് ബഹ്‌റൈനില്‍ നടക്കുന്ന കലാപരിപാടിയിലേക്കാണു ക്ഷണം ലഭിച്ചത്. സ്‌പെഷല്‍ സ്‌കൂളില്‍ പഠനം നടത്തുകയാണ്.
അഭിനയ കലാപ്രകടനത്തില്‍ റിസ്‌വാന്റെ മികവാണ് എടച്ചേരി തണല്‍ സ്‌കൂളിലെ മറ്റു നാലു പേര്‍ക്ക് ബഹ്‌റൈനില്‍ നടക്കുന്ന ഭിന്നശേഷിക്കാരുടെ കലാവതരണത്തിന് അവസരം ഒരുക്കിയത്. ഈ മാസം ഒന്‍പതു മുതല്‍ 12 വരെയാണു പരിപാടി.
കോഴിക്കോട് തണലിലെ 15 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടുന്ന 50 അംഗ സംഘമാണ് ഏഴിനു യാത്ര തിരിക്കുന്നത്. അധ്യാപകനായ ദീപു തയാറാക്കിയ 'ചിരിയിലേക്കുള്ള ദൂരം' എന്ന നാടകമാണ് കുട്ടികള്‍ അവതരിപ്പിക്കുക.
ഈ ദിവസങ്ങളില്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും ബഹ്‌റൈനില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റേജ് ഷോ അവതരിപ്പിക്കുന്നുണ്ട്. നാദാപുരം ഇയ്യങ്കോട്ടെ മഠത്തില്‍ റിയാസ്-ജസില ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."