മംഗളൂരു വെടിവയ്പ്: സ്വതന്ത്ര 'തെളിവെടുപ്പി'ന് തുരങ്കംവച്ച് പൊലിസ്
മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലിസ് വെടിവയ്പ് സംബന്ധിച്ചുള്ള തെളിവെടുപ്പിനു പൊലിസ് തുരങ്കം വച്ചു. കഴിഞ്ഞ ദിവസം മംഗളൂരുവിലെ ഒരു ഹോട്ടലില്‍ നടന്ന സ്വതന്ത്ര സംഘത്തിന്റെ തെളിവെടുപ്പ് ചടങ്ങാണ് പൊലിസ് ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്ര സംഘമാണ് തെളിവെടുപ്പിനുവേണ്ടി ഹോട്ടലിലെ ഹാള്‍ ബുക്ക് ചെയ്തത്. ഇതു മണത്തറിഞ്ഞ പൊലിസ് ഹോട്ടലുടമയെ വിളിച്ചു ഭീഷണിപ്പെടുത്തുകയും ഹാള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. തുടര്‍ന്ന് ഹോട്ടലുടമ സംഘത്തോട് കാര്യം വ്യക്തമാക്കുകയും ഹാള്‍ നിഷേധിക്കുകയും ചെയ്തു.
അതേസമയം, വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റുതല തെളിവെടുപ്പ് തുടങ്ങിയതായി വിവരമുണ്ട്.
എന്നാല്‍, ഇതിലേക്കു സാക്ഷികള്‍ ഹാജരാകാതിരിക്കാന്‍ മംഗളൂരു പൊലിസ് ഇവരെ രഹസ്യമായി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ വെടിവയ്പുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."