എ.എസ്.ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമെന്ന് പൊലിസ്: കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡി.ജി.പി
തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളെന്ന് തിരിച്ചറിഞ്ഞ തൗഫീക്കും ഷെമീമും മുന്‍പും കൊപാതകങ്ങള് നടത്തിയിട്ടുണ്ടെന്ന് പോലിസ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പൊലിസ് മേധാവിയുടെ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇവരെ കണ്ടെത്താന്‍ സഹായം നല്‍കുന്നവര്‍ക്ക് പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പേരു വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും അറിയിപ്പില്‍ പറയുന്നു.
കൊലപാതത്തിനു പിന്നിലെ നക്സല്‍, തീവ്രവാദ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടക്കുന്നുണ്ട്. ഇരുവര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നും പോലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണു കളിയിക്കാവിളയിലെ തമിഴ്നാട് പോലിസിന്റെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എ.എസ്.ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."