സി.കെ ജാനുവിന്റെ ജോഗി അനുസ്മരണം; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എം ഗീതാനന്ദന്
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ സി.കെ ജാനു സംഘടിപ്പിച്ച ജോഗി അനുസ്മരണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാക്കണമെന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അനുസ്മരണയോഗത്തിന് 15 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. പങ്കെടുക്കാനെത്തിയവരില്‍ വയനാട്ടിലെ ആദിവാസികള്‍ കുറവാണ്. തിരുവനന്തപുരം, ഇടുക്കി അടക്കമുള്ള ജില്ലകളില്‍ നിന്നും നിരവധി ബസുകളിലാണ് ആളുകളെ എത്തിച്ചത്. ഇത്രയും ആര്‍ഭാടമായി പരിപാടി സംഘടിപ്പിക്കുന്നതിനുള്ള യാതൊരു ഒരുക്കവും ജാനു നടത്തിയിട്ടില്ല. കള്ളപ്പണം ചെലവഴിക്കാന്‍ ആദിവാസികളെ സംഘ്പരിവാര്‍ ഉപയോഗിക്കുകയാണ്. സംഘ്പരിവാര്‍ സംഘടനകളുടെ കളിപ്പാട്ടമായി പ്രവര്‍ത്തിക്കുകയാണ് ജാനു.
ആദിവാസികള്‍ക്കിടയില്‍ സംഘ്പരിവാര്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നതിനെതിരേയാണ് തങ്ങളുടെ പ്രവര്‍ത്തനം. മുത്തങ്ങ സമരത്തില്‍ പൊലിസ് വെടിയേറ്റ് മരിച്ച ജോഗിയുടെ മകന് ശിവനെ തങ്ങളുടെ സമ്മേളന നടത്തിപ്പിനായുള്ള ആക്ടിങ് ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തതായും ഗീതാനന്ദന് അറിയിച്ചു.
രമേശ് കൊയാലിപ്പുര, പി.കെ സുന്ദരന്‍, മാധവന് കാരമാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."