HOME
DETAILS

കോട്ടോപ്പാടം കേന്ദ്രമായി വിദ്യാഭ്യാസ ഉപജില്ല അനുവദിക്കണം: കെ.എസ്.ടി.യു

  
backup
January 04 2019 | 08:01 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af

കോട്ടോപ്പാടം: സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ മണ്ണാര്‍ക്കാടിനെ വിഭജിച്ച് കോട്ടോപ്പാടം ആസ്ഥാനമാക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍,എയ്ഡഡ്,അണ്‍എയ്ഡഡ് മേഖലകളിലായി നൂറ്റമ്പതോളം സ്‌കൂളുകളും മണ്ണാര്‍ക്കാട്,അട്ടപ്പാടി, ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കുകളിലായി പന്ത്രണ്ട് ഗ്രാമ പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് എ.ഇ.ഒ ക്ക് കീഴിലാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്ളത്.
മണ്ണാര്‍ക്കാട് എ.ഇ.ഒ ഓഫീസ് വിഭജിച്ച് കോട്ടോപ്പാടം കേന്ദ്രീകരിച്ച് പുതിയ എ.ഇ.ഒ ഓഫീസ് രൂപീകരിക്കുന്നതിനുളള ശുപാര്‍ശ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യവകുപ്പിന്റെ അനുമതി ലഭ്യമാകുന്ന മുറക്ക് പുതിയ ഉപജില്ല അനുവദിക്കുന്നതില്‍ തീരുമാനമെടുക്കുന്നതാണെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
സ്‌കൂളുകളുമായി ബന്ധപ്പെട്ട മുഴുവന്‍ പാഠ്യപാഠ്യേതര ആവശ്യങ്ങളും അധ്യാപകവിദ്യാര്‍ത്ഥി പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ഏറെ പരാധീനതകളാണ് ഇപ്പോഴുള്ളത്.ഇതിനു പരിഹാരമായായിരുന്നു പുതിയ വിദ്യാഭ്യാസ ഉപജില്ല എന്ന ആശയം ഉദിച്ചതും അതിനുള്ള ശ്രമം ആരംഭിച്ചതും.എന്നാല്‍ ഇതെല്ലാം കടലാസില്‍ ഒതുങ്ങുന്ന ദുരവസ്ഥയാണ് ഇപ്പോഴു ള്ളത്.എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമിതരായ മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കണമെന്നും സര്‍ക്കാരിന്റെ അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി അധ്യക്ഷത വഹിച്ചു.കരീം പടുകുണ്ടില്‍,ഹമീദ് കൊമ്പത്ത്,സിദ്ദീഖ് പാറോക്കോട്,കെ.ടി. അബ്ദുല്‍ജലീല്‍,കെ.പി. എ.സലീം,അബൂബക്കര്‍ കാപ്പുങ്ങല്‍,പി.പി.എ. നാസര്‍,സി.പി.ഷിഹാബുദ്ദീന്‍,ഷമീര്‍മണലടി,എന്‍.ഷാനവാസലി,പി.സി.എം.അശറഫ്,കെ.എച്ച്.ഫഹദ്,വി.പി.ഉമ്മര്‍,കെ.യൂനുസ് സലീം, കെ.ജി.മണികണ്ഠന്‍,പി.ഹംസ,ടി.പി.അബ്ദുല്‍സലീം,കെ.കുഞ്ഞയമു പ്രസംഗിച്ചു.
ഭാരവാഹികളായി അബ്ദുല്‍റഷീദ് ചതുരാല(പ്രസി.), കെ.ടി.യൂസഫ്,വി.പി.മുഹമ്മദ് മുസ്തഫ,ടി.കെ.എം. ഹനീഫ,സി.എച്ച്.സുല്‍ഫിക്കറലി,കെ.സാബിറ(വൈ. പ്രസി.), പി.അന്‍വര്‍ സാദത്ത് (സെക്ര.),കെ.എ.മനാഫ്,പി.പി.ഹംസ,ഹാരിസ് കോലോതൊടി,മന്‍സൂബ അഹമ്മദ് (ജോ. സെക്ര.മാര്‍),സലീം നാലകത്ത്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago