HOME
DETAILS
MAL
ബജറ്റ് സമ്മേളനം 31ന് തുടങ്ങും
backup
January 10 2020 | 03:01 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31ന് തുടങ്ങും. ബജറ്റ് ഫെബ്രുവരി ഒന്നിനു ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കും. ഫെബ്രുവരി 11വരെ ആദ്യഘട്ട സമ്മേളനം നീളും. രണ്ടാഘട്ട സമ്മേളനം മാര്‍ച്ച് രണ്ടിന് തുടങ്ങി ഏപ്രില്‍ മൂന്നിന് അവസാനിക്കും.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാമാന്ദ്യവും നേരിടുന്ന പശ്ചാത്തലത്തില്‍ ബജറ്റ് നിര്‍ണായകമാകും. രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ സഭ പ്രക്ഷുബ്ധമാകും. സഭയ്ക്കു പുറത്തും പ്രക്ഷോഭം ശക്തിപ്പെടുമെന്നുറപ്പാണ്. ബജറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നിര്‍ദേശങ്ങളാണ് ബജറ്റിലുണ്ടാകാന്‍ പോകുന്നതെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."