ഹുവായി മേധാവിയുടെ അറസ്റ്റ്: 13 കാനഡക്കാര്‍ ചൈനയില്‍ അറസ്റ്റില്‍
ടൊറന്റോ: ഹുവായി മേധാവിയെ അറസ്റ്റ് ചെയ്തശേഷം ചൈന തങ്ങളുടെ 13 പൗരന്മാരെ അറസ്റ്റ് ചെയ്തെന്ന് കാനഡ. ഇതില്‍ എട്ടുപേരെ വിട്ടയച്ചെന്ന് കാനഡ ഗ്ലോബല്‍ അഫേഴ്സ് വക്താവ് ഗല്ലിയോ ബെറൂബെ പറഞ്ഞു.
മുന്‍ നയതന്ത്രജ്ഞന് മിഷേല്‍ കോവ്രിഗ്, വ്യവസായി മിഷേല്‍ സ്പേവര്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ദേശീയസുരക്ഷക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിസംബര്‍ പത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ ഒന്നിനാണ് ഹുവായി മേധാവിയെ ഇറാന് ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് കാനഡ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായിരുന്നു.
അതിനിടെ, ചൈന സന്ദര്‍ശിക്കുന്ന പൗരന്മാര്ക്കു മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തി. ചൈനയിലുള്ള യു.എസ്-ചൈനീസ് പൗരന്മാര്ക്കു രാജ്യംവിടുന്നതിനു വിലക്കുണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്നത്.
ചൈനയിലേക്കു സന്ദര്‍ശനം നടത്തുന്നവര്‍ യു.എസ് പാസ്പോര്‍ട്ടിനൊപ്പം നിയമപ്രബല്യമുള്ള ചൈനീസ് വിസ കൂടി കരുതണമെന്നും ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."