HOME
DETAILS

മനസ് വളര്‍ത്തണം കളിപ്പാട്ടങ്ങള്‍

  
backup
January 04 2019 | 19:01 PM

%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f

 

കളിപ്പാട്ടങ്ങള്‍ കഥ പറയുന്നവയാകണം. കഥയിലൂടെ മാനസിക നില വളര്‍ത്തി വാര്‍ത്തെടുക്കുന്നവയാകണം. ഓരോ കളിപ്പാട്ടങ്ങളും വളരെ വ്യത്യസ്തമായ തോതിലാണ് കുഞ്ഞുങ്ങളുടെ മാനസിക നിലയെ അഭിമുഖീകരിക്കുന്നത്. നമുക്ക് വെറും കളിപ്പാട്ടങ്ങള്‍ എന്നു തോന്നിയേക്കാവുന്ന ഇവ നമ്മള്‍ മനസില്‍ കരുതാത്തതും ആലോചിച്ചിട്ടുപോലുമില്ലാത്ത നിരവധി ഉത്തരങ്ങളും ചോദ്യങ്ങളുമാണ് കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്. അതുകൊണ്ട് കളിപ്പാട്ടങ്ങള്‍ വെറുതേ തെരഞ്ഞെടുക്കുന്നതിനുപകരം വിദഗ്ധര്‍ നിര്‍ദേശിക്കുന്നതുപോലെ അവയെ സമീപിക്കുക. ഓരോ കളിപ്പാട്ടവും സാധ്യതകള്‍ക്കനുസരിച്ച് ഉപയോഗിക്കണം. കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ആനുപാതികമായി വേണം കളിപ്പാട്ടങ്ങള്‍ നല്‍കേണ്ടത്.

കളിപ്പാട്ടമില്ലാത്ത
കുട്ടിക്കാലം

അങ്ങനെയൊരു കുട്ടിക്കാലം ആര്‍ക്കുമുണ്ടായിട്ടുണ്ടാവില്ല. കളിപ്പാട്ടങ്ങളില്‍ വൈവിധ്യവും വ്യത്യസ്തവും ഉണ്ടായിക്കാണും എന്നു മാത്രം. വീടിന് അകത്തായാലും പുറത്തായാലും ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും പല തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ കൂട്ടുകാരായിട്ടുണ്ട്. ഈ കളിപ്പാട്ടങ്ങള്‍ അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.

കളിപ്പാട്ടം നല്‍കുക

കുട്ടിക്ക് കളിപ്പാട്ടം നല്‍കി പോയി കളിച്ചോളൂ എന്നു പറഞ്ഞാല്‍ സന്തോഷത്തോടെ അതും വാങ്ങി പോകുന്ന എത്ര കുട്ടികളുണ്ടാവും. എന്താണ് ചില പ്രത്യേക കളിപ്പാട്ടങ്ങളോട് കുട്ടികള്‍ താല്‍പര്യം പുലര്‍ത്തുന്നത്. കുട്ടികള്‍ക്ക് മാനസികവും പ്രതികരണ മനോഭാവവും സൃഷ്ടിക്കാനും അതു വളര്‍ത്തിയെടുക്കാനും അവര്‍ക്കു വേണ്ട ശരിയായ കളിപ്പാട്ടം നല്‍കുന്നതിലൂടെ കഴിയും. അത്തരം കളിപ്പാട്ടങ്ങള്‍ അവരെ എപ്പോഴും ആനന്ദിപ്പിക്കുന്നതുമാവും. കുട്ടിയുടെ മാനസിക, ബൗദ്ധിക തലങ്ങളെ വളര്‍ത്തുന്നതും വ്യക്തിത്വം വികസിപ്പിക്കുന്നതുമാകും ശരിയായ ഓരോ കളിപ്പാട്ടങ്ങള്‍ എന്നറിയുക.

ഫോണ്‍ കളിപ്പാട്ടമല്ല

മുതിര്‍ന്നവരുടെ കളിപ്പാട്ടമാണ് ഫോണ്‍ എന്നുപറയുന്നതാവും ശരി. എന്തായാലും അതു കുഞ്ഞുങ്ങളുടെ കളിപ്പാട്ടമല്ല. ടാബ്‌ലറ്റുകളും സ്മാര്‍ട്ട് ഫോണുകളും കിട്ടിയാല്‍ എത്ര സമയം വേണമെങ്കിലും ഭക്ഷണവും വെള്ളവും ഉറക്കവും ഉപേക്ഷിച്ച് കുട്ടികളിരുന്നുകൊള്ളും. കളിക്കാനും പഠിക്കാനും ഇവ നല്‍കുന്നവരുടെ എണ്ണവും കൂടിവരുന്നു. സത്യത്തില്‍ കുഞ്ഞുങ്ങളുടെ കാഴ്ചശക്തി നശിക്കാന്‍ ഇതിലേറെയൊന്നും വേണ്ട. ഇത്തരം ആധുനിക സംവിധാനങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് ഉപയോഗിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അതിനു സമയക്രമം നിശ്ചയിക്കാവുന്നതാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഒരു മണിക്കൂറാണ്. അതും നിങ്ങള്‍ കുട്ടിയുടെ അടുത്തുണ്ടെങ്കില്‍ മാത്രം. സ്പര്‍ശിച്ചും ആകൃതിയില്‍ ആകൃഷ്ടരായും കളിപ്പാട്ടങ്ങള്‍ മനസിലേക്കെത്തുന്നതുപോലെയാവില്ല സ്മാര്‍ട്ട് ഫോണുകള്‍.

പദപ്രശ്‌നങ്ങള്‍

ധാരണാശക്തി കൊണ്ട് അറിഞ്ഞ് ചെയ്യുന്നവയും നിര്‍മാണ ബ്ലോക്കുകളും പദപ്രശ്‌നങ്ങള്‍ പോലെയുള്ളതും കുട്ടികളുടെ ധാരണകളെ വളര്‍ത്തും. ബുദ്ധി വര്‍ധിപ്പിക്കും. ഗണിത താല്‍പര്യം കൂട്ടുകയും അതിനുള്ള കഴിവ് ലഭിക്കുകയും ചെയ്യും. പസിലുകള്‍, ബില്‍ഡിങ് ബ്ലോക്കുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമായവയാണെന്നു കാണാം.

ഒരു കാലിപ്പെട്ടി

കാര്‍ഡ്‌ബോര്‍ഡിന്റെ ഒരു കാലിപ്പെട്ടി കൊടുത്താല്‍പോലും അതില്‍ കളിപ്പാട്ടം കണ്ടെത്തുന്ന ത്വര കുട്ടികള്‍ക്കുണ്ട്. അതിനെ അവര്‍ ഉപയോഗിക്കുന്ന രീതികള്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടും. കുട്ടികളിലെ ചിന്താശേഷിയും സര്‍ഗശേഷിയും വളര്‍ത്താന്‍ ഉപകരിക്കുന്നതാണിത്. ഇതൊക്കെയും സാമൂഹികമായ അവരുടെ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനും വളര്‍ത്താനും ഏറെ ഉപകരിക്കും. ഏതു കളിപ്പാട്ടവും ഈ ഗണത്തില്‍ വരുന്നതാണുതാനും.

ആശയവും ഭാഷയും

പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും അവയെ എങ്ങനെ മെരുക്കണമെന്നും ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളെ പഠിപ്പിക്കാവുന്നതാണ്. ഭാഷകളിലേക്കു പിച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് അക്ഷര മാതൃകകള്‍ നല്‍കി വാക്കുകള്‍ നിര്‍മിക്കുന്ന കളിയിലേക്ക് നയിക്കാം. അതുപോലെ പ്രതീകങ്ങളും അടയാളങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് കളിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന രീതിയിലേക്ക് അവര്‍ വളരും. ക്വിസ് ഗെയിമുകളും കാര്‍ഡ് ഗെയിമുകളും ഇത്തരത്തില്‍ നല്ലതാണ്.

ബൗണ്‍സിങ്
ടോയ്‌സ്

മാനസികവും ബുദ്ധിപരവുമായ കഴിവുകള്‍ പോലെതന്നെ ശ്രദ്ധിക്കേണ്ടതാണ് ശാരീരികമായ കഴിവുകളും. അതിന് ശാരീരിക ശേഷി വളര്‍ത്തുന്ന കളിപ്പാട്ടങ്ങളും കളികളും കുട്ടികള്‍ക്ക് ആവശ്യമുണ്ട്. ഫോം ബ്ലോക്കുകള്‍, വീണാല്‍ പരുക്കേല്‍ക്കാത്ത തരം വസ്ത്രങ്ങള്‍ അണിഞ്ഞുള്ള പ്രകടനങ്ങള്‍ എന്നിവ ഇതിന് ഉത്തമമാണ്. വീടിനകത്തായിരിക്കുമ്പോഴാണ് ഇവയുടെ ആവശ്യം. വീടിനു പുറത്താവുമ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഓടിക്കളിക്കാവുന്ന കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രാപ്തമാക്കുകയാണ് വേണ്ടത്. ശാരീരിക ശേഷിക്കൊപ്പം സാമൂഹിക വളര്‍ച്ചയ്ക്കും കാര്യങ്ങളെ സമീപിക്കുന്ന രീതിയില്‍ കാഴ്ച്ചപ്പാട് വളര്‍ത്താനും കുട്ടികള്‍ക്ക് സഹായകമാകും.

ആക്ഷന്‍ ടോയ്‌സ്

ഹോളിവുഡിലെ ആക്ഷന്‍ ഹീറോകളും ടാങ്ക്, പീരങ്കി, വിമാനം, ആയുധമേന്തിയ സൈനികന്‍ ഇവയൊക്കെ കളിപ്പാട്ടങ്ങളാകാം. കുട്ടികളില്‍ കലാപ വാസന വളര്‍ത്തുന്നതാകില്ലേ എന്നാണ് ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് സംശയമുള്ളത്. ആരോഗ്യപരമായ സമീപനമാണ് ഇക്കാര്യത്തിലാവശ്യം. കുട്ടികള്‍ ഇത്തരം കളിപ്പാട്ടങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നു മനസിലാക്കണം. കുട്ടികള്‍ അവരുടെ ചിന്താശക്തി വര്‍ധിപ്പിക്കുകയാണ് ഇത്തരം കളിപ്പാട്ടങ്ങളിലൂടെ ചെയ്യുന്നത്. മാത്രമല്ല, ഇത്തരം ഹീറോകളില്‍ നിന്ന് റോള്‍ മോഡലുകളെ കണ്ടെത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.

പാവകള്‍

പാവകളുടെ രൂപങ്ങള്‍ കുട്ടികള്‍ക്ക് എന്നും പ്രചോദനമാണ്. അവയെ ഉപയോഗിച്ച് ചെറുകഥകള്‍ മെനയാന്‍ കുട്ടികള്‍ ശ്രമിക്കാറുണ്ട്. അവരുടെ ചിന്താശക്തി അതിരുകളില്ലാതെ കുതിക്കുന്നത് വ്യത്യസ്തങ്ങളായ പാവകളെ സമ്മാനിക്കുമ്പോള്‍ നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും.

ബോളുകള്‍

ബോളുകള്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ല വിനോദോപാധികളിലൊന്നാണ്. ആരോഗ്യ വളര്‍ച്ചയ്ക്ക് ഇതു നല്ലതുമാണ്. കണ്ണും കയ്യും മനസും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി ബോള്‍ കളിക്കുന്നതിലൂടെ കൈവരും. അതുപോലെ ടൈമിങ്, ഭാരമുയര്‍ത്താന്‍ ശ്രമം, ഫിറ്റ്‌നസ് എന്നിവയെല്ലാം ബോള്‍ കളിയുടെ ഭാഗമാണ്. ബോളുകളില്‍ ജയവും തോല്‍വിയുമുണ്ടാകുമല്ലോ. അപ്പോള്‍ ജീവിത യാഥാര്‍ഥ്യങ്ങളായ ജയവും തോല്‍വിയും അനുഭവിക്കുകയും അവയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന അറിവ് അവന് പകര്‍ന്നു ലഭിക്കുന്നതും ഇത്തരം കളികളിലൂടെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago