HOME
DETAILS
MAL
നേതാക്കള്‍ മിഠായിത്തെരുവ് സന്ദര്‍ശിച്ചു
backup
January 05 2019 | 04:01 AM
കോഴിക്കോട്: സംഘ്പരിവാര്‍ ഹര്‍ത്താലില്‍ സംഘര്‍ഷമുണ്ടായ മിഠായിത്തെരുവ് വിവിധ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
അക്രമികളെ ഉടന്‍ പിടികൂടണമെന്നും പൊലിസ് ഇക്കാര്യം ഗൗരവമായി കാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്നലെ പുലര്‍ച്ചെ കടകള്‍ കത്തിക്കാനുണ്ടായ ശ്രമത്തെ നേതാക്കള്‍ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."