HOME
DETAILS
MAL
ആയുര്‍വേദ ആശുപത്രിക്കായി നിര്‍മിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു
backup
January 05 2019 | 04:01 AM
വടുവന്‍ചാല്‍: മൂപ്പൈനാട് പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്കായി നിര്‍മിച്ച കെട്ടിടം നോക്കുകുത്തിയാവുന്നു.
പഞ്ചായത്ത് 2016-17ല്‍ മള്‍ട്ടി സെക്ടറല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുകയും ഷഹര്ബാന് സെയ്തലവി പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയുന്നതിനു മുമ്പ് ഉദ്ഘാടനം നടത്തുകയും ചെയ്ത കെട്ടിടമാണ് വെറുതെ കിടക്കുന്നത്. കാടുമൂടുന്ന കെട്ടിട പരിസരം സാമൂഹ്യവിരുദ്ധര്‍ ഇടത്താവളമാക്കുകയാണ്. ആശുപത്രി പ്രവര്‍ത്തനം കെട്ടിടത്തിലേക്ക് മാറ്റാത്തപക്ഷം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ചെയ്യാനാണ് പ്രദേശവാസികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."