പൊട്ടിച്ചിരിക്കുന്ന ഫാല്‍ക്കണ്‍
ലാഫിങ് ഫാല്‍ക്കണുകളെപ്പറ്റിയാണ്. പൊട്ടിച്ചിരിക്കുന്ന ഫാല്‍ക്കണുകളെന്നര്‍ഥം. ഫാല്‍ക്കണ്‍ കുടുംബത്തിലെ ഇടത്തരം ശരീരവലുപ്പമുള്ള ഈ പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് വിചിത്രമാണ് ഈ പേര് ലഭിച്ചത്. 46 മുതല്‍ 56 സെന്റിമീറ്റര്‍ വരെയാണ് ശരാശരി വലുപ്പം. 79 മുതല്‍ 94 സെന്റിമീറ്റര്‍ വരെ ചിറകുകള്‍ക്കു വിസ്താരമുണ്ട്. ആണ്‍പക്ഷിയേക്കാള്‍ ശരീരവലുപ്പം പെണ്‍പക്ഷികള്‍ക്കാണ്.
ആണ്‍പക്ഷിയുടെ ശരീരഭാരം 410 മുതല്‍ 680 ഗ്രാം വരെയും പെണ്‍പക്ഷിയുടേത് 600 മുതല്‍ 800 ഗ്രാം വരെയും വരും. ചാര നിറമുള്ള പതിഞ്ഞ തല, കഴുത്തില്‍ വെളുത്ത വളയം, വാലിനും പാദങ്ങള്‍ക്കും ഇളം മഞ്ഞനിറം, കറുത്ത ചിറകുകള്‍, വെള്ള കലര്‍ന്ന ചാര നിറമുള്ള നെഞ്ച് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
ശാന്തസ്വഭാവുമുള്ള ഈ പക്ഷി മറ്റു ചെറിയ പക്ഷികളെ ഉപദ്രവിക്കാറില്ല. ചെറിയ പാമ്പ്, പല്ലി, വവ്വാല്‍ തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം. പാമ്പുകള്‍ വാല്‍ മുതലാണ് വിഴുങ്ങാന്‍ തുടങ്ങുന്നത്. പെണ്‍പക്ഷി ഇരുണ്ട തവിട്ടുനിറമുള്ള രണ്ടു മുട്ട ഇടും. ഏപ്രില്‍, മെയ് മാസങ്ങളിലാണ് മുട്ടകള്‍ ഇടുക.
ജനിച്ചു രണ്ടുമാസം കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ കൂട്ടില്‍നിന്നു പോകും. മെക്‌സിക്കോ, സൗത്ത് അമേരിക്ക, പെറു, ബൊളീവിയ, പരാഗ്വെ, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ ലാഫിങ് ഫാല്‍ക്കണുകളെ കണ്ടുവരുന്നു.
ഒരു മാംസഭോജിയാണെങ്കിലും പാമ്പുകളെ തിന്നുന്നതില്‍ വിദഗ്ധരാണ് ലാഫിങ് ഫാല്‍ക്കണുകള്‍. ഇവ പാറയിടുക്കുകളിലും മരപ്പൊത്തുകളിലും ചിലപ്പോഴൊക്കെ മറ്റു പക്ഷികളുടെ കൂടുകളിലുമാണ് മുട്ടിയിടാറുള്ളത്. ഫാല്‍ക്കണ്‍ കുടുംബത്തില്‍പ്പെട്ട ലാഫിങ് ഫാല്‍ക്കണിന് നോര്‍ത്ത് അമേരിക്കന്‍ കെസ്ട്രലിന്റെ ഇരട്ടിയോളം വലുപ്പമുണ്ട്. വളരെ വേഗത്തില്‍ സഞ്ചരിക്കുന്നവയും അവയുടെ വേഗത കുറയാതെ തന്നെ ഇരയെ വേട്ടയാടാന്‍ കഴിയുന്നതുമായ വേട്ടപ്പക്ഷിയാണ് ലാഫിങ് ഫാല്‍ക്കണ്‍.
സാധാരണയായി ഫാല്‍ക്കണുകളെ അറബികള്‍ വേട്ടയ്ക്കും മറ്റു ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഫാല്‍ക്കണിഡെ കുടുംബത്തില്‍പ്പെട്ട ലാഫിങ് ഫാല്‍ക്കണുകളെ വേട്ടപരിശീലനത്തിനും വേട്ടയ്ക്കും മറ്റുമൊന്നും അറബികള്‍ ഉപയോഗിക്കുന്നത് കാണാറില്ല.
ഇവ വൈകുന്നേരങ്ങളില്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമെന്ന് നേരത്തെ പറഞ്ഞുവല്ലോ. രണ്ടു പ്രാവശ്യം ഉണ്ടാക്കുന്ന ഈ ശബ്ദം ഴംമ (ഗ്വോ) എന്നാണ് കേള്‍ക്കുക. ഓരോ അര സെക്കന്റ് കൂടുമ്പോഴും ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കും. അങ്ങനെ ചുരുങ്ങിയത് 50 പ്രാവശ്യമെങ്കിലും ഈ ശബ്ദമുണ്ടാക്കുമെന്നാണ് ലാഫിങ് ഫാല്‍ക്കണെ മറ്റു ഫാല്‍ക്കണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."