ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടണം: മന്ത്രി ടി.പി രാമകൃഷ്ണന്‍
താമരശേരി: വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തിനു കടിഞ്ഞാണിടണമെന്നുംവിദ്യാലയങ്ങളിലേക്കു ലഹരി വസ്തുകള്‍ കടന്നുവരുന്നത് തടയണമെന്നും എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. താമരശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവരങ്ങള്‍പോലും കുട്ടികള്‍ക്കു മനസിലാക്കാനായി വിദ്യാലയങ്ങളെ ഹൈടെക് ആക്കി മാറ്റുകയാണ് സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ മതനിരപേക്ഷ മനസുകള്‍ പടുത്തുയര്‍ത്താന്‍ അധ്യാപകര്‍ക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.സി വനജ, പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍, പഞ്ചായത്തംഗങ്ങളായ ജെസ്സി ശ്രീനിവാസന്‍, എ.പി മുസ്തഫ, എസ്.എം.സി ചെയര്‍മാന്‍ കെ.ആര്‍ രാജന്‍, ഡി.ഇ.ഒ സദാനന്ദന്‍ മണിയോത്ത്, എ.ഇ.ഒ ടി.പി അബ്ദുല്‍ മജീദ്, പ്രധാനാധ്യാപിക സുഗതകുമാരി, സി.ഐ ശാലിനി, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം അബ്ദുല്‍ മജീദ്, എ.പി സജിത്ത്, സോമന്‍ പിലാതോട്ടം, അഷ്‌റഫ് കോരങ്ങാട്, ഗിരീഷ് തേവള്ളി, എ. അരവിന്ദന്‍ സംസരിച്ചു. പി.ടി.എ പ്രസിഡന്റ് എം. സുല്‍ഫീക്കര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ എം. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
വിദ്യാലയത്തില്‍ നിന്നു സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്ത് പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."