ബഹുസ്വരത നിലനിര്‍ത്താന്‍ ഗാന്ധിയന്‍ മാതൃകയിലുള്ള ചെറുത്തുനില്‍പ്പ് വേണം: ചരിത്ര കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍
കോട്ടയം: രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ ഗാന്ധിയന്‍ മാതൃകയിലുള്ള സാംസ്‌കാരിക ചെറുത്തുനില്‍പ്പ് വേണമെന്ന് കേരള ചരിത്ര കോണ്‍ഗ്രസ്. കോളനിവാഴ്ചയ്ക്കും ഏകാധിപത്യത്തിനുമെതിരേ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായിത്തീര്‍ന്ന ഗാന്ധിയന്‍ സമരമുറകളാണ് ഇന്നാവശ്യം. ഭരണഘടനയില്‍ ഗാന്ധിജിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയും ആശയസമന്വയം കാണാനാകും. വൈകാരിക പ്രതിസ്പന്ദനങ്ങളല്ല ഉണ്ടാകേണ്ടത്. ബഹുസ്വരതയിലൂന്നിയ മതേതര ആശയരൂപീകരണത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ വഴികാട്ടിയായിരുന്നു. കേരള ചരിത്ര നിര്‍മിതിയില്‍ 13 മുതല്‍ 17ാം നൂറ്റാണ്ടുവരെയുള്ള വായ്‌മൊഴികളും ചിന്തകളും സങ്കല്‍പങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ചരിത്ര കോണ്‍ഗ്രസ് വിലയിരുത്തി.
മൂന്നുദിവസമായി എം.ജി സര്‍വകലാശാലയില്‍ നടന്നുവന്ന അഞ്ചാമത് കേരള ചരിത്ര കോണ്‍ഗ്രസ് സമാപിച്ചു. മഹാത്മാഗാന്ധിജിയെ കുറിച്ചുള്ള പ്രത്യേക സെഷനില്‍ പ്രൊഫ. രാകേഷ് ബദാബ്യാല്‍, പ്രൊഫ. അബ്ദുല്‍റസാഖ്, ഡോ. രേഖരാജ് എന്നിവരും കേരള ചരിത്രവും സമകാലിക കേരളവും എന്ന വിഷയത്തില്‍ ഡോ. കെ.എന്‍ ഗണേഷ്, ഡോ. ടി.ടി ശ്രീകുമാര്‍, ഡോ. കെ.എസ് മഹാദേവന്‍ എന്നിവരും പ്രബന്ധാവതരണം നടത്തി. ഡോ. കെ.എസ് മാധവന്‍ മോഡറേറ്ററായി.സമാപന സമ്മേളനം പ്രൊഫ. രാകേഷ് ബദാബ്യാല്‍ ഉദ്ഘാടനം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."