പൗരത്വനിയമ ഭേദഗതിക്കെതിരേ ദേശ് രക്ഷാ മതില്‍ തീര്‍ത്ത് മുസ്ലിം ലീഗ്
മലപ്പുറം: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റി ദേശ് രക്ഷാ മതില്‍ തീര്‍ത്തു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം മുതല്‍ തീരൂരങ്ങാടി മമ്പുറം വരെയാണ് പരിപാടി സംഘടിപ്പിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ് നടത്തുന്ന ദേശ്‌രക്ഷാ മാര്‍ച്ചിന്റെ ഭാഗമായാണ് മലപ്പുറം ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.
വൈകീട്ട് 4.30നാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പാലം മുതല്‍ തിരൂരങ്ങാടി മമ്പുറം വരെയാണ് മതില്‍ തീര്‍ത്തത്. 4.30ന് റിഹേഴ്‌സല്‍ നടത്തി. 4.45നാണ് മതില്‍ സജ്ജമായത്. ആദ്യം ദേശഭക്തി ഗാനം ആലപിച്ചു. പിന്നീട് മുദ്രാവാക്യങ്ങളും ഗാനങ്ങളുമായി സമരം തുടര്‍ന്നു. ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ സമരത്തില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ കണ്ണിയായി. മലപ്പുറത്ത് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ കണ്ണിചേര്‍ന്നു. കെ.പി.എ മജീദ്, എം.പി അബ്ദുല്‍ വഹാബ് തുടങ്ങിയവരും മറ്റ് നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ മതിലിന്റെ ഭാഗമായി. സമരത്തിനിടെ ഭരണഘടന വായിക്കുകയും വൈകീട്ട് അഞ്ചോടേ ദേശീയ ഗാനം ആലപിച്ച് അവസാനിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."