HOME
DETAILS

കാരശ്ശേരി പഞ്ചായത്തിലെ എച്ച്1 എന്‍1 സ്ഥിതി നിയന്ത്രണവിധേയം; ഭീതി അകലുന്നു

  
backup
January 13, 2020 | 3:44 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e

 


മുക്കം (കോഴിക്കോട്): കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ എച്ച്1 എന്‍1 നിയന്ത്രണ വിധേയമായതായും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ ഭീതി കുറഞ്ഞതായും ആരോഗ്യവകുപ്പ് അധികൃതര്‍. എച്ച്1 എന്‍1 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. എച്ച്1 എന്‍1 പനിയുടെ പ്രത്യേക മെഡിക്കല്‍ ക്യാംപ് ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുരോഗമിക്കുകയാണ്.
ജനങ്ങളുടെ ആശങ്കയകറ്റാന്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആനയാംകുന്ന് സ്‌കൂളിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയും അവരുടെ രോഗം വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഡോ.ലതിക, ഡോ.അജു, മാസ് മീഡിയ ഓഫിസര്‍ മണി, കുമാരന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാല്‍, കാരശ്ശേരി പഞ്ചായത്ത് മെഡിക്കല്‍ ഓഫിസര്‍ ഡോ. സജ്‌ന, ഡോ. അശ്വിന്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആനയാംകുന്ന് സ്‌കൂളില്‍ എച്ച്1 എന്‍1 ഔട്ട് ബ്രേക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദിന്റെ നേതൃത്വത്തില്‍ ഇന്നലെ പനിയുടെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സജി തോമസ്, പഞ്ചായത്ത് മെംബര്‍ സവാദ് ഇബ്രാഹിം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, പ്രത്യേക പനി ക്ലിനിക് എന്നിവ സ്‌കൂളില്‍ പ്രവര്‍ത്തന സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആവശ്യമുള്ളവര്‍ക്ക് 0495 2297260 ഫോണ്‍ നമ്പറില്‍ വിളിച്ച് സംശയനിവാരണം നടത്താം. പ്രത്യേക സാഹചര്യത്തില്‍ അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഇന്ന് എച്ച്1 എന്‍ 1 ബോധവല്‍ക്കരണത്തിനായി പ്രത്യേക അസംബ്ലി ചേരും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാടെങ്ങും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  an hour ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  an hour ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  2 hours ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  2 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  2 hours ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  2 hours ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  2 hours ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപാനം; ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

സി.പി.എം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി; ബെള്ളൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

Kerala
  •  3 hours ago