സഊദി അരാംകോ 45 കോടി ഷെയറുകള്‍ കൂടി വില്‍ക്കുന്നു
റിയാദ്: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന പദവി നേടിയ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ തങ്ങളുടെ 45 കോടി ഷെയറുകള്‍ കൂടി വില്‍ക്കുന്നു. നേരത്തെ കഴിഞ്ഞ മാസം വിപണിയിയിലേക്കിറങ്ങിയതിന്റെ തുടർച്ചായാണ് ഇത്രയും ഷെയറുകൾകൂടി വീണ്ടും വിൽപ്പനക്കായി വെക്കുന്നത്. ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റം അധികൃതരിൽ കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. കമ്പനി മൂല്യം ഏറെ ഉയർന്നതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവിയും സഊദി അരാംകോ നേരത്തെ സ്വന്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് സഊദി അരാംകോ ആദ്യമായി സഊദി പ്രാദേശിക പാറി വിപണിയിലെത്തിയത്. അരാംകോ ഇനീഷ്യൽ പബ്ലിക് ഓഫർ (ഐ പി ഒ ) വഴി 2560 കോടി ഡോളറിന്റെ ഓഹരികളാണ് സഊദി അറാംകോ വില്പന നടത്തിയത്. ഓഹരിവിപണിയിൽപ്രവേശിച്ചതിന് തൊട്ടു പിന്നാലെയായി അതിശക്തമായ കുതിപ്പാണ് നേരിട്ടത്. തുടർന്ന് വെറും രണ്ടു ദിവസത്തിനുള്ളിൽ കമ്പനിയുടെ മൂല്യത്തില്‍ തൊണ്ണൂറ്റിയാറായിരം കോടി റിയാലിന്റെ നിരക്ക് വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തിൽ 32 റിയാല്‍ അടിസ്ഥാന വിലയിൽ ആരംഭിച്ച ഓഹരിയുടെ വിപണി വില 38.70 റിയാൽ വരെ മൂല്യം ഉയർന്നിരുന്നു. ഇതിനിടെ ഇറാൻ- യുഎസ് സംഘർഷത്തിന്റെ ഭാഗമായി ആഗോള വിപണിയിൽ നേരിട്ട ഇടിവ് അരാംകോയെ ബാധിച്ചിരുന്നു 34 റിയാലിലേക്ക് താഴ്ന്നിരുന്നുവെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുന്നുണ്ട്. നിലവിൽ 34.80 റിയാലാണ് ഓഹരി വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."