സ്‌കൂളിന്റെ വികസനത്തിനെതിരേ രക്ഷിതാക്കള്‍ രംഗത്ത്
പന്മന: പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വികസനം ആമ വേഗത്തിലാണെന്ന പരാതിയുമായി ഒരു വിഭാഗം രക്ഷാകര്‍ത്താക്കള്‍ രംഗത്ത്.സമീപ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ ഇന്റര്‍നാഷണല്‍ നിലവാരത്തില്‍ മികച്ച സൗകര്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ വികസനം വഴിമുട്ടി നല്‍ക്കുന്ന അവസ്ഥയാണ്. വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്. ശുചി മുറികള്‍ പോലും വൃത്തി ഹീനമായ അവസ്ഥയിലാണ്, വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം കുടിവെള്ളം പോലും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണ്, നിലവിലെ പി.ടി.എ കമ്മിറ്റിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല എന്നും രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നു.മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ ആസ്തി വിസകന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാളുകള്‍ ഏറെക്കഴിഞ്ഞിട്ടും ഇവിടെ ക്ലാസുകള്‍ നടത്തുന്നില്ല.ക്ലാസിന്റെ ദൗര്‍ലഭ്യം കുട്ടികളെ വലക്കുകയാണ്. സ്‌കൂളിന് അനുവദിച്ച നാല് കോടി ഏഴ് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ന്നങ്ങളുടെ ശിലാസ്ഥാപനം പോലും നടത്തിയിട്ടില്ല.തുടര്‍ സാധ്യതകളെക്കുറിച്ച് അറിവ് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ദിശയില്‍ കുട്ടികളെ പങ്കെടുപ്പിച്ചിട്ടില്ല.സ്‌കൂളിന്റെ വികസന പ്രവര്‍ത്തനത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് തീരെ താല്‍പ്പര്യം ഇല്ലാത്ത അവസ്ഥയാണ്. അധ്യാന വര്‍ഷം അവസാനിക്കുന്ന ഘട്ടത്തിലും വാര്‍ഷിക പൊതുയോഗം വിളിച്ച് ചേര്‍ത്ത് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."