പൗരത്വ നിയമഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല, മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധം: ഡി ജി പി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞു. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ കാര്യം അറിയിച്ചത്.
ഇന്ന് ചില പത്രങ്ങളിലും ചാനലുകളിലും പൗരത്വ നിയമഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്യാനും നടപടി സ്വീകരിക്കാനും ഡി.ജി.പി ഉത്തരവിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം ഒരു ഉത്തരവ് പൊലീസ് സ്റ്റേഷനുകളിലൊന്നും ലഭിച്ചിരുന്നില്ലെന്നാണ് വിവരം.
ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നുവെന്നായിരുന്നു വാര്‍ത്ത. ജില്ലാ പൊലീസ് മേധാവികള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിര്‍ദേശം കൈമാറിയിട്ടുണ്ട് എന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്തയാണ് പൊലീസ് ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍
പത്രക്കുറിപ്പ്
13.01.2020
പൗരത്വ നിയമഭേദഗതി:പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡി ജി പി
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസ്സ് എടുക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായി ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞു.
വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."