വിമാനത്താവളത്തില്‍ അതീവ ശേഷിയുള്ള സ്കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കും
കൊച്ചി: മയക്കുമരുന്ന് കടത്ത് തടയാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അതീവ ശേഷിയുള്ള സ്കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ലഹരി കടത്ത് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയരക്ടര്‍ ജനറല്‍ കുമാര്‍ രാജേഷ് ചന്ദ്രയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. എം.ഡി.എം.എ ലഹരിമരുന്ന് വിമാനത്താവളം വഴി വിദേശത്തേക്കു കടത്താന്‍ കൊണ്ടുവന്നതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസുകളില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മുന്‍പ് നിരവധി തവണ കൊച്ചി വഴി വിദേശത്തേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ഇതേത്തുടര്‍ന്നാണ് ഋഷിരാജ് സിങ് ഡല്‍ഹിയില്‍ എത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയരക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."