HOME
DETAILS

ദുബൈയില്‍ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കും; പ്രവാസികളുടെ ജീവിതച്ചെലവേറും

  
backup
February 21 2017 | 18:02 PM

%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d

ദുബൈ: അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പ്രവര്‍ത്തന നിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വര്‍ധന.
ഫീസിനത്തില്‍ 2.4 ശതമാനം മുതല്‍ 4.8 ശതമാനം വരെ വര്‍ധനയ്ക്കാണ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കിയിരിക്കുന്നത്. ദുബൈ സ്റ്റാറ്റിക്‌സ് സെന്റര്‍ വാര്‍ഷിക വിദ്യാഭ്യാസ നിലവാര സൂചിക (ഇ.സി.ഐ) തയാറാക്കിയിട്ടുണ്ട്. അതേസമയം, പുതിയ സ്വകാര്യ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷത്തേയ്ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല.
ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പരമാവധി 4.8 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാം.
വളരെ നല്ല വിഭാഗത്തില്‍ 4.2 ശതമാനവും നല്ല സ്‌കൂളുകള്‍ക്ക് 3.6 ശതമാനവും ഫീസ് കൂട്ടാവുന്നതാണ്. കൊള്ളാവുന്നത്, പോരാത്തത്, വളരെ പോരായ്മയുള്ളത് വിഭാഗങ്ങളില്‍ 2.4 ശതമാനമാണ് നിരക്കു വര്‍ധന അനുവദിച്ചിരിക്കുന്നത്.
അധ്യാപകരുടെ ശമ്പളം, വാടക, അറ്റകുറ്റപ്പണികള്‍, വൈദ്യുതി,വെള്ളക്കരം തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി സ്‌കൂളിന്റെ നടത്തിപ്പു ചെലവ് വിലയിരുത്തിയാണ് ഇ.സി.ഐ നിശ്ചയിക്കുന്നത്. ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതോടെ പ്രവാസി കുടുംബങ്ങളുടെ ജീവിതച്ചെലവ് ഇനിയുമേറെ ഉയരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago