ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി: കെജ്രിവാള് ന്യൂഡല്‍ഹിയില്‍ നിന്ന് മത്സരിക്കും
ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ഒരുമുഴം മുന്നേ ഇറങ്ങി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ആറ് പുതുമുഖങ്ങളാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. എട്ട് വനിതകള്‍ക്കും സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ഗഞ്ചില്‍ മത്സരിക്കും. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. 11ന് ഫലം പുറത്തുവരും.
കോണ്‍ഗ്രസ് 14 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി ഈ മാസം അവസാനം സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."