HOME
DETAILS
MAL
ഐ.ഒ.സി എട്ടു കോടി സൗജന്യ എല്‍.പി.ജി കണക്ഷന് കൂടി നല്‍കും
backup
January 05 2019 | 20:01 PM
കോഴിക്കോട്: ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന് നല്കാന് ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'പ്രധാനമന്ത്രി ഉജ്ജ്വല യോജന'യുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് വിപുലീകരിക്കുന്നു. അഞ്ചു കോടി നിക്ഷേപരഹിത കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ ഇത് എട്ട് കോടിയായി വര്‍ധിപ്പിച്ചതായും ഇതിനായി 12,800 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായും ഐ.ഒ.സി സീനിയര്‍ ജനറല്‍ മാനേജര്‍ അലക്സ് മാത്യൂ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചേളാരി പ്ലാന്റ് മാനേജര്‍ ശ്രീനാഥ് ഗോപിനാഥ്, സുബിന് വര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."