കര്‍ഷക കൂട്ടസത്യഗ്രഹം വിജയിപ്പിക്കുക:കിസാന്‍സഭ
തിരുവനന്തപുരം: വരള്‍ച്ചക്കെടുതി നിമിത്തം കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കിസാന്‍സഭ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ മാസം 25ന് രാവിലെ 10.30 മുതല്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന കര്‍ഷക കൂട്ടസത്യഗ്രഹം വിജയിപ്പിക്കാന്‍ കിസാന്‍സഭ ജില്ലാ പ്രസിഡന്റ് എന്‍. ഭാസുരാംഗന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. വരള്‍ച്ചക്കെടുതി നിമിത്തമുള്ള കൃഷിനാശം തിട്ടപ്പെടുത്തി ഉടന്‍ നഷ്ടപരിഹാരം നല്‍കുക, വരള്‍ച്ച നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കുക, കര്‍ഷക ക്ഷേമപെന്ഷന് കുടിശിക ഉടന്‍ വിതരണം നടത്തുക, സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് മതിയായ തുക മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സെക്രട്ടേറിയറ്റ് സത്യഗ്രഹം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."