HOME
DETAILS

വോട്ടര്‍പട്ടിക: തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ല

  
backup
January 15 2020 | 03:01 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി നടത്തുവാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി ശുദ്ധീകരിച്ച 2019 ലെ വോട്ടര്‍പട്ടിക വാര്‍ഡ് തിരിച്ചുള്ളത് അല്ലാത്തതിനാല്‍ അത് അടിസ്ഥാനമാക്കി ഉപോയോഗിക്കുക ഏറെ സങ്കീര്‍ണയുണ്ടാക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തള്ളികളയാന്‍ കഴിയുകയില്ലെന്നാണ് തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
2019 ലെ പട്ടിക പരിഷ്‌കരിക്കല്‍ ഏറെ ബുദ്ധിമുട്ടുളളതും പണച്ചെലവ് ഏറിയതും കാലതാമസം വരുന്നതുമാണെന്ന കമ്മിഷന്റെ വിശദീകരണം തള്ളികളയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ 2015 ലെ പട്ടിക മതിയെന്ന് അന്തിമതീരുമാനം എടുത്താല്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവരുമെന്നാണ് മന്ത്രിയും വ്യക്തമാക്കുന്നത്.


കഴിഞ്ഞ മാസം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ഉപയോഗിച്ചത് 2015 ലെ പട്ടികയായിരുന്നു.
പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം കൂടുതല്‍ ലഭ്യമാകുന്ന രീതിയല്‍ ക്രമീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാരും കണക്ക് കൂട്ടുന്നത്.
ജനുവരി 20 ന് പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ ഫെബ്രൂവരി 28 നാണ് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിക്കുക. അതുകഴിഞ്ഞ് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്നുമാണ് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുമുന്നണിയിലെ ഘടകകക്ഷികളും 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷനുമായി യോജിച്ചുപോകാനുള്ള നിലപാടിന്റെ ഭാഗമായി സര്‍ക്കാര്‍ പാര്‍ട്ടി നിര്‍ദേശവും തള്ളി കമ്മിഷന്‍ നിലപാടിനെ പിന്തുണക്കാനാണ്തീരുമാനിക്കുന്നത്.
എന്നാല്‍ പ്രതിപക്ഷം നിയമനടപടികളിലേക്ക് തിരിയുകയാണ്.

കമ്മിഷന്‍ പിടിവാശി ഒഴിവാക്കണമെന്ന്
കോണ്‍ഗ്രസ് പഞ്ചായത്ത് രാജ് സമിതി


കൊച്ചി: 2020 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനാവശ്യ പിടിവാശിയാണെന്ന് കോണ്‍ഗ്രസ് പഞ്ചായത്ത് രാജ് സമിതി ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി 2020 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയുടെ പൂര്‍ണരൂപമാകും. എന്നാല്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കണമെന്ന കമ്മിഷന്റെ കടുംപിടിത്തം ശരിയല്ല.
കഴിഞ്ഞ അഞ്ചുവര്‍ഷം പുതിയതായി വോട്ടവകാശം നേടിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ ഇതു പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി പുതിയ വോട്ടര്‍പട്ടിക നിശ്ചയിക്കണമെന്നും നിലവിലെ ഉത്തരവ് തിരുത്തണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago