HOME
DETAILS
MAL
മദ്‌റസാ പ്രസ്ഥാനത്തിന്റെ വളര്‍ച്ച അഭിമാനകരം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
backup
January 15 2020 | 07:01 AM
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മദ്‌റസകളുടെ എണ്ണം പതിനായിരത്തിലെത്തി നില്‍ക്കുന്നത് ലോകത്തിലെതന്നെ മദ്‌റസാ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അതോടൊപ്പം മദ്‌റസകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് മദ്‌റസ, മഹല്ല് ഭാരവാഹികള്‍ ജാഗ്രത കാണിക്കണമെന്നും സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴി രാജ്യത്തെ പുതുതലമുറയില്‍ ധാര്‍മികബോധം ശക്തമായിക്കൊണ്ടിരിക്കുന്നത് ആശാവഹമാണെന്നും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സമ്പൂര്‍ണ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി.പി തങ്ങള്‍, എ.പി.പി തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, എം. അബ്ദുറശീദ് കൊല്ലം പ്രസംഗിച്ചു. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."