വിദ്യാര്‍ഥിനികളോട് പാകിസ്താനിലേക്ക് പോകാനൊരുങ്ങാന്‍ അധ്യാപകന് എസ്.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കി
കൊടുങ്ങല്ലൂര്‍: വിദ്യാര്‍ഥിനികളോട് പാകിസ്താനിലേക്ക് പോകാനൊരുങ്ങാന്‍ അധ്യാപകന് പറഞ്ഞതായി പരാതി. കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന് കെ.കെ കലേശനെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ക്ലാസ്സില്‍ സംസാരിക്കുകയും മുസ്ലിം വിദ്യാര്‍ഥിനികളോട് പാകിസ്താനിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളാന്‍ പറയുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളോട് ഇയാള്‍ അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. അധ്യാപകനെതിരെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനോട് ഒരു രക്ഷിതാവ് പരാതി പറയുന്നതിന്റെ ഫോണ്‍ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ അധ്യാപകനെതിരെ എസ്.എഫ്.ഐ കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കി. വര്‍ഗീയ വിഷം ചീറ്റുന്ന അധ്യാപകര്‍ക്കെതിരെ ശക്തമായ സമരനടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എസ്.എഫ്.ഐ കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."