HOME
DETAILS
MAL
വിമാനം ഇന്ധനം പുറംതള്ളി: 60 ഓളം പേര് ചികിത്സ തേടി
backup
January 15 2020 | 20:01 PM
വാഷിങ്ടണ്‍: ലോല്‍സ് ആഞ്ചല്‍സില്‍ അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനം നിരവധി സ്കൂളുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലൂടെ ഇന്ധനം പുറംതള്ളി. ശ്വാസ തടസവും ത്വക്ക് സംബന്ധമായ അസ്വസ്ഥതകളും കാരണം സ്കൂള്‍ വിദ്യാര്‍ഥികളടക്കം 60 ഓളം പേര് ചികിത്സ തേടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനം ഇന്ധനം പുറംതള്ളുകയായിരുന്നു.
ഡെല്‍റ്റാ എയര്‍ ലൈന്‍ വിമാനമാണ് എന്ജിന് തകരാറ് കാരണം തിരിച്ചിറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ ഭാരം കുറയ്ക്കാനായി വിമാനത്തില്‍ നിന്നു ഇന്ധനം പുറംതള്ളിയതായി ഡെല്‍റ്റ കമ്പനി സ്ഥിരീകരിച്ചു. സ്കൂള്‍ ഗ്രൗണ്ടുകളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്ഥികള്ക്കുമേലാണ് ഇന്ധനം പതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."