റായ്പുര്‍ എയിംസില്‍ പി.എച്ച്.ഡി
റായ്പുരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം. ഫിസിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ എന്നിവയില്‍ പിഎച്ച്.ഡി പ്രോഗ്രാമുകളുണ്ട്. 55 ശതമാനം മാര്‍ക്കോടെ എം.ബി.ബി.എസ്, ബി.ഡി.എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
55 ശതമാനം മാര്‍ക്കോടെ എം.എസ്‌സി നഴ്‌സിങ് ബിരുദമുള്ളവര്‍ക്ക് നഴ്‌സിങ് സ്‌പെഷാലിറ്റിയില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം. നോണ്‍ മെഡിക്കല്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ ബന്ധപ്പെട്ട വിഷയത്തിലെ രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് ബിരുദം വേണം.
ബാസ്‌ക്കറ്റ് ബോള്‍
അധ്യാപകര്‍ക്ക് പരിശീലനം
ബാസ്‌ക്കറ്റ് ബോള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം നാളെ തുടങ്ങും. നാഷനല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ (എന്‍.ബി.എ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിലാണ് പരിശീലന പരിപാടി നടത്തുക. പങ്കെടുക്കുന്ന എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും ബാസ്‌ക്കറ്റ് ബോള്‍ പരിശീലന കിറ്റ് സൗജന്യമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9746044433 , 9544811555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ആയുര്‍വേദ കോളജില്‍
കരാര്‍ അധ്യാപക നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിലെ രോഗനിദാന, പഞ്ചകര്‍മ്മ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
ഇന്റര്‍വ്യൂ 20ന് ഉച്ചയ്ക്ക് രണ്ടിന് ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നടക്കും.
പഞ്ചകര്‍മ്മ വകുപ്പിലെ തസ്തിക ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തതാണ്. ഭിന്നശേഷിക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഉച്ചയ്ക്ക് 1.30ന് ഹാജരാകണം.
സിആപ്റ്റ്: വിവിധ
കോഴ്‌സുകളില്‍
അപേക്ഷ ക്ഷണിച്ചു
സിആപ്റ്റിന്റെ തിരുവനന്തപുരത്തെ പരിശീലന വിഭാഗത്തില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് കോഴ്‌സുകളാണുള്ളത്. അപേക്ഷാഫോറം 100 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടോ ംംം.രമുസേലൃമഹമ.രീാ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ എടുക്കണം. ഫോണ്‍: 04712474720, 2467728.
നീറ്റ് പരീക്ഷ എഴുതുന്നത് 16 ലക്ഷം വിദ്യാര്‍ഥികള്‍
രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍, മറ്റു അനുബന്ധ കോഴ്‌സുകളിലേക്ക് മെയ് മൂന്നിന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതുന്നത് 15,93,452 വിദ്യാര്‍ഥികള്‍.
ഒരു എം.ബി.ബി.എസ് സീറ്റിനായി 21 വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാളും 15 ശതമാനം വര്‍ധനവാണ് ഇത്തവണയുള്ളത്.
ഇത്തവണ എം.ബി.ബി.എസ് സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞവര്‍ഷം കേന്ദ്ര ആരോഗ്യ മ്ര്രന്താലയം 24 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവിടെയെല്ലാം ഇത്തവണ പ്രവേശനം നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജില്ലാ ആശുപത്രികളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 8,200 സീറ്റുകള്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."