ഷമാം വിളയിച്ച് കരുളായിയിലെ കര്ഷകന്
കരുളായി: അറേബ്യന്‍ രാജ്യങ്ങളിലെ പഴവര്‍ഗ സുന്ദരിയായ ഷമാം കരുളായില്‍ വിളയുന്നു. മലയാളികളുടെ ഇഷ്ടപഴമായ ഷമാം കൃഷിയില്‍ വിജയ ചരിത്രമെഴുതുകയാണ് കരുളായിയിലെ കര്‍ഷകനായ ടി.പി നാസര്‍. അമ്പലപ്പടിയിലെ ഒന്നര ഏക്കര്‍ പാടത്താണ് ഇറാനില്‍ നിന്നും ഇതര അറബ് രാജ്യങ്ങളില്‍ നിന്നും നമ്മുടെ വിപണിയിലേക്കെത്തിയിരുന്ന ഷമാം പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. വെള്ളരി വര്‍ഗത്തില്‍പ്പെട്ട പോഷക സമ്പന്നമായ ഈ വിള ഏറെ ഔഷധ ഗുണമുള്ളതാണ്.
എന്നാല്‍ കേരളത്തിന്റെ കാലാവസ്ഥ ഷമാം കൃഷിക്ക് യോജിച്ചതല്ല. അതിനാല്‍ സംസ്ഥാനത്ത് നാമമാത്രമായ കര്‍ഷകരാണ് ഷമാം കൃഷി ചെയ്യുന്നത്. ഇവയില്‍ അധികവും റെയില്‍ ഷെല്‍ട്ടറുകളിലാണ്. എന്നാല്‍ വയലില്‍ ആധുനിക സംവിധാങ്ങള്‍ ഉപയോഗിച്ചാണ് കരുളായിയില്‍ കൃഷിയിറക്കിയത്.
മലയോരത്ത് ഇത്തവണ മഴകുറഞ്ഞതും ചൂടുകൂടിയതുമാണ് കൃഷിക്ക് അനുയോജ്യമായതെന്ന് വിദഗ്ധര്‍ പറയുന്നു.
കേരളത്തിലെ ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡുള്ള ഫലമാണ് ഷമാം. തണ്ണിമത്തന് സമാനമായ ഇതിന്റെ കായ്കളിലെ ഭക്ഷ്യയോഗ്യമായ ഭാഗം മഞ്ഞ നിറമാണ്. ഷമാമിനൊപ്പം മറ്റു പച്ചക്കറികളും നാസര്‍ കൃഷിയിറക്കിയിട്ടു@ണ്ട്. കരുളായി അമ്പലപ്പടി സ്വദേശിയായ നാസര്‍ തണ്ണിമത്തന് കൃഷിയും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."