HOME
DETAILS

വിദ്യാര്‍ഥിനികളോട് പാകിസ്താനിലേക്ക് പോകാന്‍ ഉപദേശിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

  
backup
January 17 2020 | 02:01 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%95-2

 

 


കൊടുങ്ങല്ലൂര്‍: മുസ്‌ലിം വിദ്യാര്‍ഥിനികളോട് പാകിസ്താനിലേക്ക് പോകാന്‍ ഉപദേശിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് മുറിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാകിസ്താനിലേക്ക് പോകാനൊരുങ്ങിക്കൊള്ളാന്‍ ഉപദേശിക്കുകയും ചെയ്ത കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ.കെ കലേശനെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഗീത വിദ്യാലയത്തിലെത്തി ആരോപണ വിധേയനായ അധ്യാപകനില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം നടന്ന എട്ട് ബി ക്ലാസിലെ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഡെപ്യൂട്ടി ഡയരക്ടര്‍ മൊഴിയെടുത്തു. പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ആരോപണ വിധേയനായ അധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ക്ലാസ് പി.ടി.എ യോഗത്തിനിടെ രക്ഷിതാക്കളോട് പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ഇയാള്‍ ക്ലാസ്മുറിയില്‍ വച്ച് കുട്ടികളോട് പാകിസ്താനില്‍ പോകാന്‍ തയാറായിക്കൊള്ളാന്‍ ഉപദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഒരു രക്ഷിതാവ് പരാതി പറയുന്നതിന്റെ ഫോണ്‍ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്നാണ് വിഷയം വിവാദമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് വിദ്യാഭ്യാസ വകുപ്പിന് പരാതിയും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago