പൗരന്മാരെ ഭിന്നിപ്പിക്കുന്നവര്‍ നബിചര്യ പഠിക്കണം: ഡോ. മുഹമ്മദ് ഹാഫിളുറഹ്മാന്‍
ഫൈസാബാദ് (പട്ടിക്കാട്): രാജ്യത്ത് പൗരന്മാരെ ഭിന്നിപ്പിക്കുന്നവര്‍ പ്രവാചകചര്യ പഠിക്കുകയും മദീനാ മാതൃക മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ ഡോ. മുഹമ്മദ് ഹാഫിളുറഹ്മാന്‍ പറഞ്ഞു. തിരുനബി(സ്വ)യുടെ ജീവിതത്തില്‍ രാഷ്ട്രീയം, സാമൂഹ്യം, സാസ്കാരികം തുടങ്ങി എല്ലാ മേഖലകളിലും മാതൃകയുണ്ട്. സ്നേഹവും സമാധാനവും നിറഞ്ഞ ജീവതമാണ് വിശ്വാസികള്‍ നയിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ നൂരിയ്യ 57ാം വാര്‍ഷിക, സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. മുഹമ്മദ് ഹാഫിളുറഹ്മാന്‍.
ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരേ പ്രതിഷേധ സ്വരമുയര്‍ത്താന്‍ മുന്നോട്ടുവന്നത് വിദ്യാര്‍ഥികളായിരുന്നുവെന്നും അനീതിക്കെതിരേ രോഷമുയര്ത്തുന്നവരാണ് വിദ്യാര്‍ഥി സമൂഹമെന്നും തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജന. സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത മുശാവറ അംഗങ്ങളായ സയ്യിദ് കെ.പി.സി തങ്ങള്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കെ.എം ഷാജി, കെ.എ റഹ്മാന് ഫൈസി, ഇബ്റാഹിം ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്മാന് ഫൈസി പാതിരമണ്ണ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."