HOME
DETAILS
MAL
ജനങ്ങളാണ് ജനാധിപത്യ അധിപര്‍;ഗവര്‍ണറുടെ ഇടപെടല്‍ പദവിയ്ക്ക് നിരക്കാത്തതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
backup
January 17 2020 | 09:01 AM
തിരുവനന്തപുരം: ഗവര്‍ണറുടെ ഇടപെടല്‍ പദവിയ്ക്ക് നിരക്കാത്തതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളാണ് യഥാര്‍ഥ അധിപര്‍. സര്‍ക്കാര്‍ വിവാദം പെട്ടന്ന് തീര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പത്രസമ്മേളനവും പ്രസ്താവനകളും വെല്ലുവിളികളുമായാണ് ഗവര്‍ണര്‍ നടക്കുന്നത്. അത് നല്ല കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, പൗരത്വനിയമത്തില്‍ ഗവര്‍ണറുടെ നിലപാടുകള്‍ അസാധാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ ഇരിക്കുന്ന പദവിയുടെ ഔന്നിത്യം കാത്തുസൂക്ഷിക്കണമെന്നും ചാനലുകളിലെ പരസ്യപ്രതികരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്നത് ശരിയാണോയെന്ന് ആലോചിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."