HOME
DETAILS

സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെന്ന് വനിതാ കമ്മിഷന്‍

  
backup
February 22 2017 | 22:02 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

 

കോട്ടയം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെന്ന് വനിതാ കമ്മീഷനംഗം ഡോ. പ്രമീളാ ദേവി പറഞ്ഞു. കോട്ടയം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
നിലവിലുള്ള നിയമങ്ങളും പിങ്ക് പെട്രോളിങും നിര്‍ഭയ പോലുള്ള സ്ത്രീ സുരക്ഷാ പദ്ധതികളും ശക്തമായി നടപ്പാക്കപ്പെടണം. പ്രമുഖ നടിയുടെ പ്രശ്‌നത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
എന്നാല്‍ പൊലിസ് അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ കമ്മിഷന്റെ ഇടപെടല്‍ ആവശ്യമില്ല. സ്ത്രീകള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും സ്ത്രീ സുരക്ഷ സമൂഹത്തിന്റെ തന്നെ സുരക്ഷയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
90 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 63 കേസുകളില്‍ ഇരുകക്ഷികളും ഹാജരായി. 52 കേസുകള്‍ തീര്‍പ്പാക്കി. 22 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. 16 കേസുകള്‍ പൊലിസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയച്ചിട്ടുണ്ട്. വനിതാ സെല്‍ എസ് ഐ പി.ജി. വിജയമ്മ, അഡ്വക്കേറ്റുമാരായ ജെസ്സി പി. ജോര്‍ജ്, ജിഷ ബേബി തോമസ്, ജിജിമോള്‍ ദാസ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago