അഫ്ഗാനില്‍ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരിയെ താലിബാന് തട്ടിക്കൊണ്ടുപോയി. കാബൂളില്‍ ആഖാ ഖാന് ഫൗണ്ടേഷന് എന്ന എന്‍. ജി. ഒ യ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന കൊല്‍ക്കത്ത സ്വദേശിനിയായ ജുദിത്ത് ഡിസൂസയെയാണ് വ്യാഴാഴ്ച തട്ടിക്കൊണ്ടുപോയത്. ആഖാ ഖാന് ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്നിക്കല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അവര്‍. സ്ഥാപനത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ഓഫിസിന് പുറത്തുവച്ചാണ് ജുദിത്ത് ഡിസൂസ ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയതെന്ന് ആഖാ ഖാന് ഫൗണ്ടേഷന് വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനായി നടത്തുന്ന നിരവധി പ്രൊജക്ടുകളില്‍ പങ്കാളിയാണ് ആഖാ ഖാന് ഫൗണ്ടേഷന്.
അതേ സമയം ജുദിത്ത് ഡിസൂസയെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."