HOME
DETAILS

കക്കാടംപൊയില്‍ എന്ന സുന്ദരഗ്രാമം

  
backup
January 08, 2019 | 8:55 PM

travel

 


ബാസിത് മുനീര്‍. പി.പി#

കോഴിക്കോട് ജില്ലയില്‍ കൂടരഞ്ഞി പഞ്ചായത്തിലെ തിരുവമ്പാടിക്കടുത്ത് പശ്ചിമഘട്ട മലനിരകളിലാണ് ഈ പ്രദേശം. മുക്കത്ത് നിന്ന് 21 കി.മീ മാത്രം ദൂരം. മലമുകളില്‍ ആയതിനാല്‍ തന്നെ ഇടവിട്ടുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും ജീപ്പുകളുമാണ് ഇവിടെ എത്താനുള്ള പ്രധാന യാത്രാ മാര്‍ഗം. മലകളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രകൃതി രമണീയമായ സുന്ദരഗ്രാമമാണ് കക്കാടംപൊയില്‍.
365 ദിവസവും കുളിര് തരുന്ന തണുത്ത കാലാവസ്ഥയാണ് കക്കാടംപൊയിലിന്റെ പ്രധാന ആകര്‍ഷണം. പച്ചപ്പ് പുതച്ച പ്രകൃതിയുടെ വിഭവ സമ്പത്ത് ആവോളം ആസ്വദിക്കുന്നതോടൊപ്പം തണുപ്പിന്റെ കുളിര് കൂടി അനുഭവിക്കാനാണ് വിനോദസഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുരിശുമല ഉള്‍പ്പെടെ ധാരാളം ട്രക്കിങ് സ്‌പോട്ടുകളുള്ള ഇവിടം സാഹസിക യാത്രികര്‍ക്ക് പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. കോഴിപ്പാറയാണ് കക്കാടംപൊയിലിലെ ആകര്‍ഷകമായ വെള്ളച്ചാട്ടം. കേരള സിംഹം പഴശ്ശിരാജ ഒളിവില്‍ താമസിച്ചിരുന്ന പഴശ്ശി ഗുഹയും വിനോദ സഞ്ചാരികള്‍ക്കായി കക്കാടംപൊയില്‍ കാത്ത് വച്ചിരിക്കുന്നു. കണ്ണിനും മനസിനും വിരുന്നൊരുക്കുന്നിടമാണിവിടം.
കൃഷിക്ക് പ്രാധാന്യം നല്‍കിയുള്ള ഇവിടുത്തെ ജനജീവിതം കണ്ടു മനസിലാക്കാന്‍ എത്തുന്നവരും കുറവല്ല. അടയ്ക്ക, കൊക്കോ, കാപ്പി, കുരുമുളക്, വാനില, തേങ്ങ തുടങ്ങിയവ തിങ്ങി നിറഞ്ഞ നാട്ടുപ്രദേശങ്ങള്‍ നയനാനന്ദകരമായ കാഴ്ചയാണ് നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  a day ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago