അധികൃതര്‍ക്ക് മിണ്ടാട്ടമില്ല ഒടുവില്‍ നാട്ടുകാര്‍ തന്നെ 'മുന്നറിയിപ്പ്' നല്‍കി
കുറ്റ്യാടി: കാലപ്പഴക്കത്തില്‍ മാഞ്ഞുപോയ വിദ്യാലയ പരിസരത്തെ സീബ്രാലൈനുകള്‍, ഹമ്പുകള്‍ എന്നിവയുടെ മുന്നറിയിപ്പ് സംവിധാനം പുന്ഥാപിക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിച്ച അധികൃതര്‍ക്ക് ഒടുവില്‍ നാട്ടുകാര്‍ തന്നെ 'മുന്നറിയിപ്പ്' നല്‍കി. വയനാട് സംസ്ഥാന പാതയില്‍ മുന്നറിയിപ്പ് ഇല്ലാത്ത ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്‌കൂള്‍, നൂറുല്‍ ഇസ്‌ലാം മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങളുടെ മുന്‍വശമുള്ള സീബ്രാലൈനുകള്‍ക്കും ഹമ്പുകള്‍ക്കുമാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങി പെയിന്റ് ഉപയോഗിച്ച് താല്‍ക്കാലിക അടയാളം നല്‍കിയത്. രണ്ടിന്റെയും അടയാളങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാഞ്ഞുപോയത്. ഇതേ തുടര്‍ന്ന് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവിലാണ് പ്രദേശത്തെ 'ഫ്രണ്ട്‌സ്' വാട്ട്‌സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സുരക്ഷാനടപടിയുടെ ഭാഗമായി രംഗത്തിറങ്ങിയത്. നാട്ടുകാരുടെ ജാഗ്രത വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാഹന യാത്രക്കാര്‍ക്കും താല്‍ക്കാലികമാണെങ്കിലും വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഹമ്പുകള്‍ക്ക് അടയാളമില്ലാത്തതും സീബ്രാലൈന്‍ മാഞ്ഞുപോയതും കാരണം ഇവിടെ അപകടങ്ങള്‍ നിത്യസംഭവമായിരുന്നു.
ഹമ്പുകള്‍ ചാടിക്കടന്നതിന് ശേഷമാണ് പലരും ഹമ്പുണ്ടെന്ന് തന്നെ അറിഞ്ഞിരുന്നത്. ബൈക്ക് യാത്രികരാണ് ഇവിടെ ഏറെയും ഹമ്പ് തടഞ്ഞ് അപകടത്തില്‍പെട്ടത്. കണ്ണൂര്‍ ആസ്ഥാനമായ കെ.എസ്.ടി.പിയുടെ കരാര്‍ കാലാവധി ഇക്കഴിഞ്ഞ നവംബര്‍ 17ന് കഴിഞ്ഞതോടെ പ്രസ്തുത പാത അനാഥമായ നിലയിലാണ്. റോഡിനെ ഇതുവരെയും പി.ഡബ്ലു.ഡിയും ഏറ്റെടുത്തിട്ടില്ല. റോഡിലെ അപകടവും അപകഭീതിയും സംബന്ധിച്ച് ഇന്നലെ സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."