അഴിയൂരില്‍ 13.5 ടണ്‍ കോഴിമാലിന്യം ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിച്ചു
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ഫ്രഷ് കട്ട് ഓര്‍ഗാനിക്ക് പ്രൊഡക്ട്‌സ് പ്രൈവറ്റ് കമ്പനിയുടെ സഹകരണത്തോടെ ആരംഭിച്ച കോഴിമാലിന്യ സംസ്‌കരണ പദ്ധതി പ്രകാരം 13,582 കിലോ കോഴി മാലിന്യം സംസ്‌കരിച്ചു.
ഒരു കിലോ മാലിന്യം സംസ്‌കരിക്കുമ്പോള്‍ 10 പൈസ ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നു. ആദ്യ ഗഡു 1,358 രൂപയുടെ ചെക്ക് ഫ്രഷ് കട്ട് ജനറല്‍ മാനേജര്‍ യുജിന്‍ ജോണ്‍സണ്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്തിന് പഞ്ചായത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് കൈമാറി.
കോഴിമാലിന്യ സംസ്‌ക്കരണത്തിലൂടെ വരുമാനം നേടുന്ന കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് അഴിയൂര്‍.
പ്രേത്യേക ഫ്രീസറില്‍ മാലിന്യം സൂക്ഷിച്ച് എല്ലാ ദിവസവും ഇതിനായി സജ്ജീകരിച്ച വാഹനത്തില്‍ മാലിന്യം, താമരശേരിയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ സംസ്‌കരണ പ്ലാന്റില്‍ കൊണ്ട് പോയി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതാണ് പദ്ധതി.
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 11 കടകളിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുമായി സഹകരിക്കാത്ത കോഴികടകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് അടച്ച് പൂട്ടുന്നതാണെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. എല്ലാമാസവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തി മാലിന്യം കൃത്യമായി ഏജന്‍സിക്ക് നല്‍ക്കുന്നുണ്ടോ എന്ന് ബില്ല് പരിശോധിച്ച് ഉറപ്പ് വരുത്തും.
പഞ്ചായത്തില്‍ നടന്ന പദ്ധതി അവലോകന യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന രയരോത്ത് അധ്യക്ഷനായി ങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷകളായ, ജാസ്മിന കല്ലേരി, ഉഷ ചാത്തംങ്കണ്ടി, സുധ മാളിയക്കല്‍, പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുല്‍ ഹമീദ്, പുനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലന്‍ വയലേരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."