കെ.എസ്.ആര്.ടി.സി സര്‍വിസ് പുനരാരംഭിച്ചില്ലങ്കില്‍ ശക്തമായ സമരം
കുന്നംകുളം : പെരുംതുരുത്തി വഴി ചിറക്കല്‍, കുന്നംകുളം ഭാഗത്തേക്ക് പൊന്നാനിയില്‍ നിന്ന് സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്.ടി.സി ബസ് നിര്‍ത്തല്‍ ചെയ്ത നടപടി പിന്‍വലിച്ച് സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപെട്ട് തൃശ്ശൂര്‍ ജില്ല പഞ്ചായത്ത് മെമ്പറും കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കെ.ജയശങ്കറിന്റെ നേതൃത്വത്തില്‍ പൊന്നാന്നി കെ.എസ്.ആര്.ടി.സി ഡിപ്പോ എ.ടി.എസ്.ഒ ഷാജി കുരിയാക്കോവി നെ കണ്ട് ചര്‍ച്ച നടത്തി. ഒട്ടേറെ പേര്‍ക്ക് പ്രയോജനകരമായ സര്‍വിസ് കഴിഞ്ഞ വര്‍ഷവും ഇടക്കാലത്ത് വെച്ച് നിര്‍ത്തിയിരുന്നു.
അന്നും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് പുനരാരംഭിച്ചത്. ഇപ്പോള്‍ ഒരു മാസമായി സര്‍വ്വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യത്തെ മുന്‍ നിര്‍ത്തിയാണ് എ.ടി.എസ്.ഒയുമായി ചര്‍ച്ച നടത്തിയത്.പതിനായിരം രൂപയില്‍ കുറവ് വരുമാനമുള്ള ട്രിപ്പുകള്‍ നിര്‍ത്തലാക്കണമെന്ന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് സര്‍വ്വീസ് നിര്‍ത്തേണ്ടി വന്നെതന്ന് ഷാജി കുരിയാക്കോ പറഞ്ഞു. എന്നാല്‍ നല്ല കളക്ഷന്‍ ലഭിച്ചിരുന്ന ഈ ട്രിപ്പ് ഇടക്കിടക്ക് മുടക്കം വരുത്തി നഷ്ടമാണെന്ന് കാണിച്ച് സര്‍വ്വീസ് പിന്‍വലിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും,സര്‍വ്വീസ് പുനരാരംഭിക്കുവാന്‍ ഉടന്‍ നടപടികളെടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ ജയശങ്കര്‍ വ്യക്തമാക്കി.
സോണല്‍ മാനേജരുമായി സംസാരിച്ച് സര്‍വിസ് പുനരാരംഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് എ.ടി.എസ്.ഒ അറിയിച്ചു. കോണ്‍ഗ്രസ് ഭാരവാഹികളായ എന്‍.കെ അബ്ദുള്‍ മജീദ്, റസാക്ക് പെരുംതുരുത്തി, കരീം പെരുംതുരുത്തി, ജെബിസന് വി.ജെ,സക്കറിയ, കെ.കെ.രാജന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."