നെല്ലനാട് അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി തുടങ്ങി
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി യുടെ പ്രധാന കവാടത്തിന് അരികിലായി നെല്ലനാട് ഗ്രാമപഞ്ചായത്തിന് മുന്‍വശം അനധികൃത പാര്‍ക്കിങ്ങിനെതിരേ വെഞ്ഞാറമൂട് പൊലിസ് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ ട്യൂ വീലറുകളും പൊലിസ് ഇവിടെ നിന്നും നീക്കം ചെയ്തു. ഇവിടെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും, പഞ്ചായത്തിലും, കണ്ണന്‍കോട് പ്രദേശത്തേയ്ക്കും പോകുന്ന വാഹനങ്ങള്‍ക്കും ,കാല്‍നടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നുള്ള ഹൈകോടതി വിധി ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സൂചനാ ബോര്‍ഡും സ്ഥാപിച്ചിരുന്നു.എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ഇവിടെ പാര്‍ക്കിങ് .സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകള്‍ ഇത് സംബന്ധിച്ച് നിരന്തരം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് നടപടി. അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ വാഹനങ്ങളും ലോറിയില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിച്ച വാഹനങ്ങള്‍ ഉടമയ്ക്ക് പിഴ ഈടാക്കി തിരികെ നല്കി. വരും ദിവസങ്ങളിലും നടപടിയുണ്ടാകുമെന്ന് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്. വിജയനും, സബ് ഇന്‍സ്പക്ടര്‍ എം. സാഹിലും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."